Youth Congress | സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി
- Published by:Anuraj GR
- news18-malayalam
Last Updated:
ഫെബ്രുവരി ഒമ്പതു മുതലാണ് യുവതിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്‍റെയും മറ്റ് പ്രാദേശി വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചു
തൃശൂർ: സഹപ്രവർത്തകയുടെ ദൃശ്യം മോർഫ് (Morphed Visual) ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് (Youth Congress) സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ ഉൾപ്പടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. കയ്പമംഗലനത്തെ യൂത്ത് കോൺഗ്രസ് വനിതാ നേതാവാണ് പരാതി നൽകിയത്. തന്‍റെ പേരും പദവിയും ഉൾപ്പടെയുള്ള കാര്യങ്ങൾ മോർഫ് ചെയ്ത വീഡിയോയ്ക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും യുവതി കൊടുങ്ങല്ലൂർ ഡി വൈ എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, മണ്ഡലം ഭാരവാഹി അഫ്‌സല്‍ എന്നിവര്‍ക്കെതിരെയും മതിലകം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ശോഭ സുബിൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്‌പമംഗലമം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.
ഫെബ്രുവരി ഒമ്പതു മുതലാണ് യുവതിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. യൂത്ത് കോൺഗ്രസിന്‍റെയും മറ്റ് പ്രാദേശി വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി പൊലീസിൽ പരാതി നൽകിയത്. തെളിവ് സഹിതമാണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പരാതിയിൽ ഐപിസി സെക്ഷൻ 66 (ഇ)67 ഐടി ഏക്ടനുസരിച്ച് ക്രൈം നമ്പർ 168–-22 യു–- എസ് 354 (സി) ആയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. കൊടുങ്ങല്ലുർ ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിലാണ് മതിലകം പൊലീസ് കേസെടുത്തത്. പരാതി നൽകിയതോടെ യൂത്ത് കോൺഗ്രസ് നേതാക്കളെ രക്ഷിക്കാൻ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ രംഗത്തിറങ്ങി. എന്നാൽ യുവതി പിൻമാറിയില്ല. യുവതിയുടെ പരാതിയിൽ കേസെടുത്തതായും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് ശങ്കരൻ പറഞ്ഞു.
advertisement
യൂത്ത് കോൺഗ്രസ് നേതാവായ യുവതിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച സംഭവം അത്യധികം അപലനീയവും സംസ്ക്കാര ശൂന്യവുമെന്ന് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ സെകട്ടറിയേറ്റ്. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ യുവതിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവതിയുടെ പരാതിപ്രകാരം മതിലകം പോലീസ് സ്റ്റേഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറിയും, നിയമസഭ തെരഞ്ഞെടുപ്പ് കയ്പമംഗലം യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുബിൻ, സുമേഷ് പാനാട്ടിൽ, അഫ്സൽ ഉൾപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിണ്ടുണ്ട്. സഹപ്രവർത്തകയുടെ മോർഫ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹ മധ്യത്തിൽ അപകീർത്തിപ്പെടുത്തുവാനും, സംഘടന തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുവാനുമാണ് ശോഭ സുബിൻ നേതൃത്വം നൽകിയതെന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
advertisement
സഹപ്രവർത്തകയുടെ പോലും മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന യൂത്ത് കോൺഗ്രസ് നിലപാട് സ്ത്രീകളോടുളള ആ സംഘടനയുടെ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് നേതൃത്വം നിലപ്പാട് വ്യക്തമാക്കണം. വിഷയത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്. ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Location :
First Published :
February 14, 2022 7:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Youth Congress | സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിനെതിരെ പരാതി