• HOME
 • »
 • NEWS
 • »
 • film
 • »
 • Meppadiyan | മേപ്പടിയാൻ പറയുന്നത് പച്ച വർഗീയത; അത് ഇവിടെ നടക്കില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിൻ

Meppadiyan | മേപ്പടിയാൻ പറയുന്നത് പച്ച വർഗീയത; അത് ഇവിടെ നടക്കില്ല; യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിൻ

സിനിമയിലെ ചില ഉള്ളടക്കങ്ങളിൽ വിരൽ ചൂണ്ടി വർഗീയ ലേബലുമായി ശോഭാ സുബിൻ

മേപ്പടിയാൻ, ശോഭാ സുബിൻ

മേപ്പടിയാൻ, ശോഭാ സുബിൻ

 • Share this:
  വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനും നിർമ്മാതാവുമായ 'മേപ്പടിയാൻ' (Meppadiyan). ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്റർ റിലീസായി തന്നെ സിനിമ പുറത്തിറക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ്‌ 'മേപ്പടിയാൻ' ടീം. സിനിമ റിലീസ് ചെയ്തത് മുതൽ 'വർഗീയ' ഉള്ളടക്കമെന്ന പേരിൽ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെല്ലാം തന്നെ ഉണ്ണി മുകുന്ദൻ മറുപടി കൊടുത്തിട്ടുമുണ്ട്.

  "അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീർക്കാൻ കോടികൾ എന്റെ കയ്യിലില്ല. ഞാൻ അങ്ങനെ ചിന്തിക്കാറുമില്ല. എന്റെ രാഷ്ട്രീയ ചിന്തകളോ ആശയങ്ങളോ പറയണമെങ്കിൽ ഒരു രൂപ ചിലവില്ലാതെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സാധിക്കും. അതിനായി അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ല ഞാൻ. അങ്ങനെ വല്ലതും ഉണ്ടായിരുന്നു, അതിനെ പ്രേക്ഷകർ ചൂണ്ടിക്കാട്ടിയെങ്കിൽ, 'ആഹാ, കണ്ടുപിടിച്ചല്ലോ' എന്ന് ഞാൻ പറഞ്ഞേനെ." എന്നായിരുന്നു ഉണ്ണി മുകുന്ദൻ ന്യൂസ് 18 മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

  Also read: Unni Mukundan | രാഷ്ട്രീയം പറയാൻ ഒരു രൂപ ചിലവില്ലാതെ ഫേസ്ബുക്ക് പോസ്റ്റ് മതി; അഞ്ചു കോടിയുടെ സിനിമ എടുക്കേണ്ട: ഉണ്ണി മുകുന്ദൻ

  ഈ വേളയിൽ യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിന്റെ ഫേസ്ബുക്ക് കുറിപ്പ് എത്തിക്കഴിഞ്ഞു. സിനിമയിൽ വർഗീയതയുണ്ടെന്ന തരത്തിലാണ് പോസ്റ്റിലെ വാക്കുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കയ്പമംഗലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച് 22698 വോട്ടിന് പരാജയപ്പെട്ട വ്യക്തിയാണ് ശോഭാ സുബിൻ. പോസ്റ്റിലേക്ക്:

  വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത്..
  പച്ചയായി തന്നെയാണ്..
  ഫിലിം ആരംഭിക്കുന്നതിന് മുൻപ് നന്ദി പറയുന്ന മീഡിയകൾ മാതൃഭൂമിയോടും ജനം ടി വി യോടും ആണ്.. സേവാഭാരതി യോടും ഉണ്ട് നന്ദി..പി സി ജോർജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോൾ ജനം ടി വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാൻ.. ഉണ്ണി മുകുന്ദൻ്റെ ഫിലിം പ്രാഡക്ഷൻ കമ്പനി ആയ UMF നിർമ്മിച്ച ചിത്രമായത് കൊണ്ട് തൻ്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. വിഷ്ണു മോഹൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്.. കഥയിൽ ഇന്ദ്രൻ സ് അ വ ത രിപ്പിക്കുന്ന അഷറഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപെടാത്ത കഥാപാത്രമാക്കി തീർക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. തികഞ്ഞ മതവിശ്വാസിയാണ് അഷറഫ് ഹാജി.. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം.. അഷറഫ് ഹാജിയെ കാണിക്കുമ്പോഴല്ലാം പുട്ടിന് പീര പോലെ നിസ്ക്കരിച്ചിട്ട് വരാം, പള്ളിയിൽ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷനിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാൻ ചേർക്കുന്നതാണ് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പോകരുത്.അഷറഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്..അവതരിപ്പിക്കുന്നത്.
  നായകൻ തികഞ്ഞ ഹിന്ദു മത വിശ്വാസി..
  നിഷ്ക്കളങ്കൻ.. അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി..
  ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്കുവായ.. കറുത്ത മുണ്ടും കറുത്ത ഷർട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണൻ..
  കൃഷ്ണൻ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം.
  രണ്ട്... കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത .. ധനാഡ്യനായ.. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത... വെളള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന ..ഉപ്പുറ്റിയുടെ മുകളിൽ ആണ് മുണ്ട് നിൽക്കുന്നത്.. മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി.. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേർ.. അവരുടെ വേഷവും സമാനം..
  ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം..
  നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര് ശബരി.. കഥയിൽ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാൻ പോകുന്ന നൻമയുടെ പ്രതീകമായ റെയിൽവേ ലെയിൻൻ്റെ പേര് ശബരി..
  നായകനെ സഹായിക്കാനായി വരുന്ന ആംബുലൻസിൻ്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താൻ ഉപയോഗിച്ച അതേ ആംബുലൻസിൻ്റെ പേര്..
  സേവാഭാരതി..
  അവസാനം ഗബരി റെയിൽ പാത വരുന്നു.. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നു..
  നൻമ നിറഞ്ഞ ജയകൃഷ്ണൻ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയിൽ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് ശബരി റെയിൽ വന്നത് കൊണ്ട് തകരുന്നതായും നമ്മൾ സങ്കൽപിക്കണം..
  അവസാന സീൻ.. കറുത്ത മുണ്ട്.. കറുത്ത ഷർട്ട്.. കാലിൽ ചെരുപ്പടാതെ ജയകൃഷ്ണൻ.. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയിൽ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം..
  ജയകൃഷ്ണൻ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുന്നു.. ഇരുമുടിക്കെട്ട്.. കാണിക്കുന്നു.. ബി ജി എം ഇടുന്നു..
  മലയ്ക്ക് പോയി വന്നതിന് ശേഷം..
  അടുത്ത സീൻ...
  അതാണ് സീൻ...
  ജയകൃഷ്ണൻ്റെ വീടിൻ്റെ പാർക്കൽ..
  അന്നത്തെ പത്രത്തിലെ വാർത്ത..
  കേന്ദ്ര സർക്കാർ ശബരി റെയിലിനായി 164 2 കോടി അനുവദിച്ചിരിക്കുന്നു...
  ഹൈന്ദവ മത വിശ്വാസിയായ..നൻമ മരമായ
  ജയകൃഷ്ണൻ വിജയിക്കുന്നു..
  ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി
  പരാജയപ്പെടുന്നു..


  മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ... താങ്കൾ ഭംഗിയായ് വർഗ്ഗിയത പറയുന്നതിൽ വിജയിച്ചിരിക്കുന്നു.. ആർ എസ് എസ് കാർ ചെയ്ത രണ്ട് നൻമകളും കൂടി കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോഡീജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു.. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്...
  നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് RSS സും.. ഭൂരിപക്ഷ വർഗ്ഗീയതയും.. കേരളത്തിൻ്റെ മണ്ണിൽ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്.. ഉണ്ണി മുകുന്ദൻ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്.. തുടരുക.
  ഒന്നറിയുക.. ഇത് കേരളമാണ്... നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്..
  വർഗ്ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്.
  അവിടെയൊക്കെ സിനിമ വേവണമെങ്കിൽ ഇത്തരം വർഗ്ഗീയതയ്ക്ക് കുട പിടിക്കരുത്..
  അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിൻ്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാൻ..
  എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ..
  ഗ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്.. കാഞ്ഞ ബുദ്ധിയായ് പോയ്.. ഉണ്ണിയേ..
  ഒരു വർഗ്ഗീയതയും ഇവിടെ പുലരില്ല..
  കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ...
  അന്തസ്സും അഭിമാനത്തോടെയും കൂടി
  നല്ല സിനിമകൾക്ക് കാശ് ചില വാക്കൂ.. ഉണ്ണി മുകുന്ദൻ.. ഞങ്ങൾ പ്രോത്സാഹിപ്പിക്കാം..
  എന്നാൽ..ഇതൊന്നും ഇവിടെ നടക്കില്ല..
  ഇത് താങ്കൾ വിചാരിക്കുന്ന പോലത്തെ മണ്ണല്ല...
  ശോഭ സുബിൻ.
  Published by:user_57
  First published: