Say No To Child Porn | സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ വീഡിയോ; കണ്ണൂരിൽ 7 പേർ അറസ്റ്റിൽ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇൻറർപോളിന്റെ സഹായത്തോടെയാണ് കണ്ണൂർ പൊലീസിൻറെ നടപടി.
കണ്ണൂർ: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് കണ്ണൂരിൽ ഏഴുപേർ പിടിയിലായി. ഇതിൽ രണ്ടു പേർക്ക് എതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇൻറർപോളിന്റെ സഹായത്തോടെയാണ് കണ്ണൂർ പൊലീസിൻറെ നടപടി.
ഒൻപത് ഇടങ്ങളിലായി ജില്ലയിൽ സൈബർ സെൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. തലശ്ശേരി, മയ്യില്‍, മാലൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ, ഇരിട്ടി, പേരാവൂര്‍ എന്നീ സ്റ്റേഷനുകളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
You may also like:ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭർത്താവിന് 10 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി [NEWS]തമിഴ്നാട്ടിലെ കസ്റ്റഡി മരണം; കൊല്ലപ്പെട്ട അച്ഛനും മകനും അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായെന്ന് റിപ്പോർട്ട് [NEWS] എസ്.എസ്.എല്.സി. ഫലമറിയാന് കൈറ്റിന്റെ പോര്ട്ടലും സഫലം 2020 മൊബൈല് ആപ്പും [NEWS]
സാമൂഹ്യ മാധ്യമങ്ങള് വഴിയും ഓണ്ലൈന് വഴിയും കുട്ടികള്ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങള് ഡൗണ്ലോഡ് ചെയ്യുകയും പ്രചരിപ്പിച്ചവരാണ് പിടിയിലായത്.
advertisement
നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്‍റര്‍പോളിനുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമനടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്.
Location :
First Published :
June 27, 2020 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Say No To Child Porn | സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ വീഡിയോ; കണ്ണൂരിൽ 7 പേർ അറസ്റ്റിൽ


