പൊലീസ് സ്റ്റേഷന് മുന്നില്‍ വിദ്യാർഥികളുടെ 'തല്ലുമാല'; കൂട്ടത്തല്ല് പട്ടാമ്പിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്ലസ് ടു വിദ്യാർഥികളും ഇതേ സ്കൂളിലെ പൂർവ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.
പാലക്കാട്: പട്ടാമ്പിയില്‍ വിദ്യാർഥികളുടെ കൂട്ടത്തല്ല്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികൾ ചേരി തിരിഞ്ഞു പരസ്പരം അടികൂടുകയായിരുന്നു. പ്ലസ് ടു വിദ്യാർഥികളും ഇതേ സ്കൂളിലെ പൂർവ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്.
പട്ടാമ്പി പൊലീസ് സ്റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തിങ്കളാഴ്ട വൈകുന്നേരമാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥികളും സ്‌കൂളില്‍നിന്ന് ഈ വര്‍ഷം പ്ലസ്ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും നേരത്തെയുള്ള പ്രശ്‌നങ്ങളുടെ പേരില്‍ ഏറ്റുമുട്ടുകയായിരുന്നു.
പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ച് മാറ്റിയത്. തമ്മില്‍ത്തല്ലിയ വിദ്യാര്‍ഥികളെ പൊലീസ് പിടിച്ചുവെച്ചു. തുടര്‍ന്ന് സ്ഥാപന അധികൃതരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് നല്‍കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.
advertisement
വിദ്യാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്താനാണ് പോലീസിന്റെ തീരുമാനം
Location :
First Published :
August 30, 2022 2:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് സ്റ്റേഷന് മുന്നില്‍ വിദ്യാർഥികളുടെ 'തല്ലുമാല'; കൂട്ടത്തല്ല് പട്ടാമ്പിയിൽ