കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം അവസാനിച്ചത് കയ്യാങ്കളിയിൽ; കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്ക്
- Published by:Sarika N
- news18-malayalam
Last Updated:
മത്സരത്തിൽ പങ്കെടുത്തവരും കാണികളും തമ്മിലാണ് ഏറ്റുമുട്ടിയത്
കൊല്ലം: തെന്മലയിൽ കൈകൊട്ടിക്കളി മത്സരത്തിന്റെ വിധിനിർണയത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്. ഇടമൻ ചിറ്റാലംകോട് ജയന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച മത്സരത്തിനിടെയാണ് സംഘർഷം ഉണ്ടായത്. മത്സരത്തിൽ പങ്കെടുത്തവരും കാണികളും തമ്മിലാണ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് തർക്കം ആരംഭിച്ചത്. വിധിനിർണയം പക്ഷപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെ വാക്കുതർക്കം രൂക്ഷമാവുകയും ഇത് കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു.
സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ സ്ഥലത്തുണ്ടായിരുന്നവർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് തെന്മല പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തെന്മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
Kollam,Kollam,Kerala
First Published :
Dec 28, 2025 1:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് കൈകൊട്ടിക്കളി മത്സരം അവസാനിച്ചത് കയ്യാങ്കളിയിൽ; കൂട്ടയടിയിൽ നിരവധി പേർക്ക് പരിക്ക്







