Murder | പഠനം ഉപേക്ഷിക്കാൻ കൊലപാതകം; പത്താം ക്ലാസുകാരന്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
തനിക്ക് പഠിക്കാന്‍ ഇഷ്ടമില്ലെന്നും സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു
സ്‌കൂള്‍ പഠനം ഉപേക്ഷിക്കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി (class 10 student) സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്‌വേക്ക് (delhi meerut expressway) സമീപത്ത് വെച്ചാണ് 16 കാരന്‍ തന്റെ സുഹൃത്തായ പതിനാലുകാരനെപൊട്ടിയ ചില്ല് കുപ്പി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനു ശേഷം വിദ്യാര്‍ത്ഥിപോലീസ് സ്റ്റേഷനിലെത്തി (police station) കീഴടങ്ങി.
ചോദ്യം ചെയ്യലില്‍ തനിക്ക് പഠിക്കാന്‍ ഇഷ്ടമില്ലെന്നും സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നും വിദ്യാര്‍ത്ഥി പറഞ്ഞതായി ഗാസിയാബാദ് (റൂറല്‍) പൊലീസ് സൂപ്രണ്ട് (എസ്പി) ഇരാജ് രാജ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
'' അവൻ പഠനം നിര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ അതിനു വഴങ്ങിയില്ല. തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്താനും ജയിലില്‍ പോകാനും തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി'' രാജ കൂട്ടിച്ചേർത്തു. കുട്ടിയെ കോടതിയില്‍ ഹാജരാക്കിയെന്നും പിന്നീട് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് അയച്ചുവെന്നും പോലീസ് പറഞ്ഞു.
advertisement
സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം തന്റെ മകന്‍ പ്രതിയുമായി പുറത്തേക്ക് പോയതായി ഇരയുടെ പിതാവ് മൊഴി നൽകി. കൊലപാതകത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ കുടുംബവും നാട്ടുകാരും ചേര്‍ന്ന് എക്‌സ്പ്രസ് വേയ്ക്ക് സമീപത്തുള്ള ഹാപൂര്‍ റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് അവര്‍ പിരിഞ്ഞുപോയത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരു കുടുംബാംഗത്തിന് ജോലിയും വീടും ഇരയുടെ സഹോദരങ്ങള്‍ക്ക് സൗജന്യ പഠനവും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
advertisement
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിനയ് കുമാര്‍ സിംഗ് ഇരയുടെ കുടുംബത്തെ കാണുകയും അവരുടെ ആവശ്യങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. '' അവര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം വളരെ കൂടുതലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ഞങ്ങള്‍ കൈമാറുമെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇരയുടെ സഹോദരങ്ങളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി ഞങ്ങള്‍ സ്‌കൂള്‍ അധികൃതരുമായി സംസാരിക്കും. അര്‍ഹതയനുസരിച്ച് അവര്‍ക്ക് വീടും ജോലിയും നല്‍കും, '' സിംഗ് പറഞ്ഞു.
advertisement
കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത് പതിനൊന്നുകാരന്‍ കൊല്ലപ്പെട്ടതും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ മകന്റെ കൈയിലിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. കള്ളനും പോലീസും കളിക്കുന്നതിനിടെ 10 വയസ്സുകാരന്‍ 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നാല് പേര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കുട്ടികള്‍ കള്ളനും പൊലീസും കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. കരാരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കളിക്കുന്നതിനിടെ ബിജെപി നേതാവിന്റെ മകന്‍ അദ്ദേഹത്തിന്റെ തോക്ക് എടുത്ത് 11 വയസ്സുകാരനെ അബദ്ധത്തില്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് സൂപ്രണ്ട് സമര്‍ ബഹാദൂര്‍ സിങ് പറഞ്ഞത്. കുട്ടി സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
Location :
First Published :
August 24, 2022 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | പഠനം ഉപേക്ഷിക്കാൻ കൊലപാതകം; പത്താം ക്ലാസുകാരന്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു