തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘമാണെന്നാണ് കണക്ക് കൂട്ടല്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു
തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ തോക്ക് ചൂണ്ടി രക്ഷപ്പെട്ടവര്‍ വന്‍ കവര്‍ച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. കുറഞ്ഞത് ആറു പേരെങ്കിലും സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ അനുമാനം. സംഘത്തിലെ ഒരാള്‍ യു.പി. സ്വദേശി മുഹമ്മദ് മോനിഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്കൊപ്പമുള്ള സ്ത്രീയുടെ ദൃശ്യങ്ങളും ലഭിച്ചു. സംഘത്തെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
advertisement
തിരുവനന്തപുരം നഗരത്തിലെ ഇടപ്പഴഞ്ഞിയില്‍ കവര്‍ച്ചാ ശ്രമം തടഞ്ഞപ്പോഴാണ് രണ്ടാംഗ സംഘം തോക്ക് ചൂണ്ടി രക്ഷപ്പെട്ടത്. തടയാന്‍ ശ്രമിച്ച പോലീസിന് നേരെയും തോക്കെടുത്തു. രണ്ടു ദിവസമായിട്ടും സംഘത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ തിരച്ചിലില്‍ ഒരാളുടെ ആധാര്‍കാര്‍ഡ് ലഭിച്ചു. സംഘത്തിലൊരാള്‍ യുപി സ്വദേശി മുഹമ്മദ് മോനിഷ് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന യുവതിയും ഒളിവിലാണ്. ഈ സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
advertisement
advertisement
കഴിഞ്ഞ മാസം 24നാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. തുണി വില്‍പനയുടെ മറവില്‍ ആളൊഴിഞ്ഞ വീട് നോക്കി മോഷണം നടത്തുകയാണ് രീതി. നഗരത്തില്‍ അടുത്തിടെ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ സംഘമാണെന്നാണ് കണക്ക് കൂട്ടല്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയില്‍ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെടുത്തു.
advertisement