കോപ്പിയടി പിടിച്ചതിന് പീഡന പരാതി; അധ്യാപകനെ കോടതി വിട്ടയച്ചു

Last Updated:

മൂന്നാർ ഗവ. കോളേജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിൽ നടന്ന എംഎ ഇക്കണോമിക്സ‌് രണ്ടാം സെമസ്‌റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു

പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കി
പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കി
തൊടുപുഴ: പരീക്ഷയിലെ കോപ്പിയടി പിടിച്ചതിന് അഡീഷണൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്‌ജി ലൈജു മോൾ ഷെരീഫാണ് പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.
മൂന്നാർ ഗവ. കോളേജിൽ 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിൽ നടന്ന എംഎ ഇക്കണോമിക്സ‌് രണ്ടാം സെമസ്‌റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു. സംഭവം സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി.
ഇതും വായിക്കുക: 'തുടരെ മൂക്കിലിടിച്ചു'; മറുനാടൻ ഷാജനെ മർദിച്ച 5 DYFI പ്രവർത്തകർ‌ക്കെതിരെ വധശ്രമത്തിന് കേസ് ‌
എന്നാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല. തുടർന്ന് 5 വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. നാലു വിദ്യാർത്ഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നാർ പൊലീസ് 4 കേസുകളെടുത്തു. 2 കേസുകളിൽ അധ്യാപകനെ നേരത്തേ വിട്ടയച്ചിരുന്നു. മറ്റു 2 കേസുകളിൽ 3 വർഷം തടവിന് സമർപ്പിച്ച അപ്പീലിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയുടെ വിധി.
advertisement
‌പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു. പീഡനക്കേസിൽ കുടുക്കി പകവീട്ടാനുള്ള ശ്രമത്തിനു പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആനന്ദ് വിശ്വനാഥനു വേണ്ടി അഭിഭാഷകരായ എസ് അശോകൻ, ഷാജി ജോസഫ്, റെജി ജി നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി ലാൽ എന്നിവർ ഹാജരായി
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോപ്പിയടി പിടിച്ചതിന് പീഡന പരാതി; അധ്യാപകനെ കോടതി വിട്ടയച്ചു
Next Article
advertisement
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത്  സർക്കാരിന് തിരിച്ചടിയാകും': പി വി അബ്ദുൽ വഹാബ് എംപി
'മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകൾ, വളഞ്ഞിട്ടാക്രമിക്കുന്നത് സർക്കാരിന് തിരിച്ചടിയാകും'
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നത് സ്ത്രീകളാണ്, ആക്രമണം സര്‍ക്കാരിന് തിരിച്ചടിയാകും.

  • തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ ഉദ്ദേശം സ്ത്രീകള്‍ക്കടക്കം ബോധ്യമുണ്ട്.

  • രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കാനോ ന്യായീകരിക്കാനോ ഇല്ലെന്ന് പി വി അബ്ദുല്‍ വഹാബ് എം പി.

View All
advertisement