മാലിന്യസംസ്കരണത്തിൽ മാതൃകയായി പെരുമണ്ണ; ഇ.എം.എസ്. സ്‌കൂളിന് ഇന്‍സിനറേറ്റര്‍ കൈമാറി
Last Updated:
ഹരിതകേരളം മിഷൻ്റെയും എച്ച്.എൽ.എൽ ലൈഫ് കെയറിൻ്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
ഹരിത കേരളം മിഷനിലൂടെ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്. സ്‌കൂളിനുള്ള ഇന്‍സിനറേറ്റര്‍ വിതരണത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മജീദ് അധ്യക്ഷനായി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബില്‍സി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ശ്യാംജിത്ത്, പി.ടി.എ. പ്രസിഡൻ്റ് വി പി മധു, ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിന്‍സി, ഹരിതകേരളം മിഷന്‍ ബ്ലോക്ക് കോഓഡിനേറ്റര്‍ രാജേഷ്, സി.ആര്‍.സി.സി. ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍ ഹര്‍ഷ, അധ്യാപകര്‍, വിദ്യര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാനിറ്ററി മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ഇന്‍സിനറേറ്റര്‍ നല്‍കുന്നത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷൻ്റെ സഹകരണത്തോടെ നടത്തുന്ന നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിൻ്റെ ഭാഗമായി എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിൻ്റെ സഹകരണത്തോടെയാണ് ഇ.എം.എസ്. സ്‌കൂളിന് ഇന്‍സിനറേറ്റര്‍ ലഭ്യമാക്കിയത്. പഞ്ചായത്തിലെ 500 കുടുംബശ്രീ അംഗങ്ങള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണവും വരുംദിവസങ്ങളില്‍ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
Feb 14, 2026 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
മാലിന്യസംസ്കരണത്തിൽ മാതൃകയായി പെരുമണ്ണ; ഇ.എം.എസ്. സ്‌കൂളിന് ഇന്‍സിനറേറ്റര്‍ കൈമാറി










