advertisement

87 ലക്ഷത്തിൻ്റെ അമൃത് പദ്ധതി; കല്ലൂർ മഹാവിഷ്ണു ക്ഷേത്രക്കുളം ഉൾപ്പെടെ പത്തോളം കുളങ്ങൾ നവീകരിക്കും

Last Updated:

ജലസംരക്ഷണം ലക്ഷ്യമിട്ട് കുള നവീകരണത്തിന് തുടക്കമിട്ട് മട്ടന്നൂര്‍ നഗരസഭ. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. പത്തോളം കുളങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്.

നവീകരണ പ്രവർത്തി നടക്കുന്ന കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രകുളം 
നവീകരണ പ്രവർത്തി നടക്കുന്ന കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രകുളം 
ചുട്ടുപൊള്ളുന്ന വേനലിലെ ജലക്ഷാമത്തെ പ്രതിരോധിക്കാന്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് മട്ടന്നൂര്‍ നഗരസഭ. നഗരത്തിൽ ആരും തിരിഞ്ഞ് നോക്കാതെ നാശത്തിൻ്റെ വക്കിലെത്തിയ നിരവധി കുളങ്ങള്‍ക്ക് നഗരസഭ പുതുജീവനേകി. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 87 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രകുളത്തിൻ്റെ നവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. നഗരസഭയിലെ പത്തോളം കുളങ്ങള്‍ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. 2022-23 വര്‍ഷത്തില്‍ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7 കോടിയോളം രൂപ ചെലവഴിച്ച് 14 കുളങ്ങള്‍ നവീകരിച്ചിരുന്നു.
കുളം സംരക്ഷണത്തിലൂടെ ഭൂഗര്‍ഭ ജലത്തിൻ്റെ തോത് നിലനിര്‍ത്തുകയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുകയും ലക്ഷ്യമിടുകയാണ് നഗരസഭ. ഇതിനായി തോടുകളുടെ നവീകരണം ഉള്‍പ്പടെ പ്രവൃത്തികള്‍ ഇനിയും നടപ്പാക്കാനുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kannur/
87 ലക്ഷത്തിൻ്റെ അമൃത് പദ്ധതി; കല്ലൂർ മഹാവിഷ്ണു ക്ഷേത്രക്കുളം ഉൾപ്പെടെ പത്തോളം കുളങ്ങൾ നവീകരിക്കും
Next Article
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement