പണം എത്രയായെന്ന് ചോദിച്ചപ്പോള്‍ 'തുണ്ട്' വീഡിയോ കാട്ടി; ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിക്കെതിരെ പരാതിയുമായി യുവതി

Last Updated:
കൊച്ചി: ഊബര്‍ ഈറ്റസ് ഡെലിവറി ബോയ് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവതി. കൊച്ചിയിലെ ഐ.ടി പ്രൊഫണലായ  യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഫുഡ് ഡെലിവറി ചെയ്യാന്‍ വന്നയാളോട് ടോട്ടല്‍ ബില്‍ എത്രയെന്ന് ചോദിച്ചപ്പോള്‍ ഫോണില്‍ പോണ്‍ ചിത്രം ഉയര്‍ത്തി കാട്ടുകയായിരുന്നുവെന്നും പിന്നീട് ദുരുദ്യോശത്തോടെ തന്നെ സമീപിക്കാന്‍ നോക്കി എന്നുമാണ് യുവതിയുടെ പരാതി.
ഡെലിവറി ബോയിക്കെതിരെ ഊബര്‍ നടപടി എടുത്തെങ്കിലും പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 
ഇന്ന്( 2/11/2018) ഒരു 3.45pm ന് Ubereats ല്‍ ഫുഡ് ഓഡര്‍ ചെയ്തപ്പോള്‍ ഡെലിവറി ചെയ്യാന്‍ വന്നവനോട് എത്രയായി ടോട്ടല്‍ റേറ്റ് എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ എടുത്ത് കാണിക്കുന്നത് ഒരു തുണ്ട് വീഡിയോ പോസ് ചെയ്ത ഫോട്ടോ.
advertisement
പെട്ടെന്ന് എന്ത് പ്രതികരിക്കണമെന്നറിയാതെ നിന്ന് പോയി ഞാന്‍. പാതി ഡോര്‍ തുറന്ന് ഫ്‌ലാറ്റിനുള്ളില്‍ നിന്നിരുന്ന ഞാന്‍ ഡോര്‍ ക്ലോസ് ചെയ്ത് പുറത്തേക്കിറങ്ങി നിന്നു. പെട്ടെന്ന് തന്നെ അവനത് മാറ്റി ubereats app എടുത്ത് എമൗണ്ട് കാണിച്ചു.
എന്റെ കയ്യില്‍ 500 രൂപയേ ഉണ്ടായിരുന്നുള്ളൂ ചേഞ്ച് ഇല്ല, അവന്റെ കയ്യിലും ബാക്കി തരാന്‍ ഇല്ല, google pay ഉപയോഗിച്ച് പേ ചെയ്യാന്‍ ശ്രമിച്ച് നോക്കി സെര്‍വര്‍ ഡൗണ്‍.
advertisement
അപ്പോഴൊക്കെയുമുള്ള അവന്റെ നോട്ടത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും ആദ്യം കാണിച്ചത് അബദ്ധം പറ്റിയതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു. അപ്പോഴേക്കും അവന്‍ അല്പം കഴിഞ്ഞ് ചെയ്താല്‍ മതി ഞാന്‍ വെയിറ്റ് ചെയ്യാം, ബിസി അല്ലല്ലോ എന്ന് പറഞ്ഞ് എന്റൊപ്പം ഫ്‌ലാറ്റിലേക്ക് കയറാന്‍ ശ്രമിച്ചു. പുറത്ത് വെയിറ്റ് ചെയ്താല്‍ മതിയെന്നും പറഞ്ഞ് ഞാന്‍ ഡോര്‍ പെട്ടെന്നടച്ചു. ഫ്‌ലാറ്റില്‍ ആണെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക്. അവനൊരു ആജാനുബാഹു പയ്യന്‍. എന്ത് ചെയ്യണമെന്നറിയാതെ എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി. അപ്പോഴേക്കും അവന്‍ വീണ്ടും തുരുതുരാ ബെല്‍ അടിച്ചുകൊണ്ടിരുന്നു.
advertisement
രണ്ടും കല്പിച്ച് ഡ്രെസ്സ് മാറി ഞാന്‍ ഡോര്‍ തുറന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഡോര്‍ ലോക്ക് ചെയ്തു. പുറത്തെവിടെയെങ്കിലും പോയി ചേഞ്ച് ആക്കാം എന്ന് പറഞ്ഞ് ഇറങ്ങി. ലിഫ്റ്റിനടുത്തെത്തിയപ്പോള്‍ ലിഫ്റ്റ് കയറാന്‍ പേടി. ലിഫ്റ്റ് തുറന്നപ്പോഴേക്കും എന്തോ ഭാഗ്യത്തിന് അതിനകത്തൊരാള്‍ ഉണ്ടായിരുന്നു. അയാളുടെ കയ്യില്‍ നിന്നും ചേഞ്ച് ചോദിച്ച് വാങ്ങി കൊടുത്തുവിട്ടു.
ഒരു സോറി പോലും പറയാതെ, യാതൊരു ജാള്യതയുമില്ലാതെ അവന്‍ ഇറങ്ങിപ്പോയി. അന്നേരത്തെ പേടിയിലും അങ്കലാപ്പിലും എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഡയലൃലമെേ കമ്പ്‌ലേന്റ് റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അയാളുടെ പേര് മാത്രമല്ലാതെ മറ്റ് വിവരങ്ങള്‍ കാണാന്‍ കഴിയുന്നില്ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണം എത്രയായെന്ന് ചോദിച്ചപ്പോള്‍ 'തുണ്ട്' വീഡിയോ കാട്ടി; ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിക്കെതിരെ പരാതിയുമായി യുവതി
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement