advertisement

നന്മണ്ടയിലെ ഗ്രാമീണ പാതകൾ ഇനി സ്മാർട്ട്; രണ്ട് പ്രധാന റോഡുകൾ ഉദ്ഘാടനം ചെയ്തു

Last Updated:

നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

Inauguration 
Inauguration 
നന്മണ്ട ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കിയ നീലോത്ത് - ഈച്ചരോത്ത് റോഡ്, കൂളിപ്പൊയിൽ- കണ്ടികുന്നുമ്മൽ റോഡ് എന്നിവയാണ് നാടിന് സമർപ്പിച്ചത്. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് എട്ടാം വാർഡിലെ നീലോത്ത്-ഈച്ചരോത്ത് റോഡ് പണി പൂർത്തീകരിച്ചത്. 15 ലക്ഷം രൂപ ചെലവിട്ടാണ് 12-ാം വാർഡിലെ കൂളിപ്പൊയിൽ-കണ്ടികുന്നുമ്മൽ റോഡ് നിർമ്മിച്ചത്.
ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം നിനു അധ്യക്ഷയായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനിഷ ഷൈജു മുഖ്യാതിഥിയായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീല പാടിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി കെ ബാബു, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാൽ പ്രസാദ്, നന്മണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി വിശ്വൻ, ജയപ്രകാശൻ മാസ്റ്റർ, കവിത വടക്കേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഗിരിജ വലിയപറമ്പിൽ, വാർഡ് വികസന സമിതി കൺവീനർമാരായ പി എം ബിജു, സീമ തട്ടഞ്ചേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
നന്മണ്ടയിലെ ഗ്രാമീണ പാതകൾ ഇനി സ്മാർട്ട്; രണ്ട് പ്രധാന റോഡുകൾ ഉദ്ഘാടനം ചെയ്തു
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement