advertisement

ശബരിമല വിഷയം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത് യുവതീപ്രവേശനത്തെ എതിർ‍ത്ത അഭിഭാഷകൻ

Last Updated:

അഭിഷേക് മനു സിം​ഗ്വിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ഹാജരായത്

News18
News18
ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനത്തിൽ അഭിഭാഷകനെ മാറ്റി. യുവതീപ്രവേശനത്തെ നേരത്തെ ശക്തമായി എതിർത്ത സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിം​ഗ്വിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ഹാജരായത്.
യുവതീ പ്രവേശനത്തെ അനുകൂലിച്ച സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ മാറ്റിയാണ് അഭിഷേക് മനു സിംഗ്‌വിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയത്. വാദം എഴുതി നൽകുന്നതിന് കൂടുതൽ സമയം ബോർഡിന് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇന്ന് ഹാജരായത്.
2019 ഫെബ്രുവരി ആറിനായിരുന്നു ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജിയിലെ വാദം. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേട്ടത്. സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് അന്ന്
തിരുവിതാംകൂർ ദേവസ്വം ബോര്ഡിന് വേണ്ടി ഹാജരായിരുന്നത്.
advertisement
യുവതീപ്രവേശനത്തെ പിന്തുണച്ചുള്ള സർക്കാരിന്റെ നയങ്ങൾ പൂഴ്ത്തിക്കൊണ്ട് പുതിയ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിച്ചിരുന്നു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ മതപണ്ഡിതന്മാരുടെയും സാമൂഹിത നേതാക്കളുടെയും അഭിപ്രായങ്ങൾ ആവശ്യമാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല വിഷയം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരാകുന്നത് യുവതീപ്രവേശനത്തെ എതിർ‍ത്ത അഭിഭാഷകൻ
Next Article
advertisement
'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്?' ശിവഗിരി മഠാധിപതിക്കെതിരെ വെള്ളാപ്പള്ളി നടേശൻ
'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്?' ശിവഗിരി മഠാധിപതിക്കെതിരെ വെള്ളാപ്പള്ളി നടേശൻ
  • ശിവഗിരി മഠാധിപതി സച്ചിദാനന്ദന് യോഗ്യതയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കടുത്ത വിമർശനം നടത്തി

  • അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്, സ്ഥാനാർത്ഥിയെ നിർത്തില്ല

  • ജി. സുധാകരൻ ജനകീയനും ജില്ലയിൽ സ്വാധീനമുള്ള നേതാവും ഭരണകാര്യങ്ങളിൽ മിടുക്കനുമാണെന്ന് അഭിപ്രായം

View All
advertisement