Mannarkkad Double Murder| മണ്ണാര്‍ക്കാട് ഇരട്ടകൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍

Last Updated:

കൊല്ലപ്പെട്ട സഹോദരങ്ങൾ കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു

പാലക്കാട് (Palakkad) മണ്ണാര്‍ക്കാട് (Mannarkkad) കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48), സഹോദരന്‍ നൂറുദ്ദീൻ (42) എന്നിവർ വീടിനു സമീപം കൊല്ലപ്പെടുന്നത്.
2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. സിപിഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്. പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലയിൽ കലാശിച്ചത്.
advertisement
രണ്ടു മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് കസ്റ്റഡിയിൽ
എ ആർ ക്യാമ്പിനടുത്തുള്ള പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയെയും രണ്ടുമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് കസ്റ്റഡിയിൽ. ആലപ്പുഴ മെഡിക്കൽ കോളജ് പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലിചെയ്യുന്ന, അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ എൽ കെ ജി വിദ്യാർഥി ടിപ്പുസുൽത്താൻ (5), മകൾ മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. ഭർത്താവ് ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
advertisement
മാനസികപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. മക്കളെ കൊലപ്പെടുത്തിയശേഷം യുവതി ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. മൂത്തകുട്ടിയെ കഴുത്തിൽ ഷാൾ മുറുക്കിയും ഇളയകുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിൽ ജോലിക്കുപോയ റെനീസ് ചൊവ്വാഴ്ച രാവിലെ 9.30ന് തിരിച്ചെത്തിയപ്പോൾ കതക് തുറന്നില്ല. അഗ്നിരക്ഷാസേനയെത്തി വാതിൽ തകർത്ത്, അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. അമ്പലപ്പുഴ തഹസിൽദാർ സി പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
റെനീസും നജ്‌ലയും തമ്മിൽ വഴക്കും തർക്കവും പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോൺവിളികളെച്ചൊല്ലിയായിരുന്നു തർക്കമെന്ന് നജ്‌ല അയൽവാസികളോട് പറഞ്ഞിട്ടുണ്ട്. കൊല്ലം ചന്ദനത്തോപ്പ് കേരളപുരം നഫ്‌ല മാൻസിലിൽ പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ് നജ്‌ല. സഹോദരി: നഫ്‌ല.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Mannarkkad Double Murder| മണ്ണാര്‍ക്കാട് ഇരട്ടകൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്‍
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement