ഭാര്യ സംസാരം നിർത്തിയത് സഹിച്ചില്ല; ക്ഷുഭിതനായ ഭർത്താവ് പിന്നെ ചെയ്തത്..
Last Updated:
തിരുച്ചിറപ്പള്ളി: ഭാര്യ തന്നോട് സംസാരിക്കാത്തതിൽ ക്ഷുഭിതനായ ഭർത്താവ് മദ്യപിച്ചശേഷം കാറും വീടും ഇരുചക്രവാഹനങ്ങളും കത്തിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. യുവാവിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.
യുവാവിന് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. പുതിയ ജോലി നോക്കാൻ തയാറാകാതെ വന്നത് ഭാര്യയെ ദേഷ്യം പിടിപ്പിച്ചു. ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. എത്ര ഉപദേശിച്ചിട്ടും ഭർത്താവ് കേൾക്കാതെ വന്നതോടെയാണ് അവർ സംസാരിക്കുന്നത് നിർത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി യുവതി ഭർത്താവിനോട് സംസാരിക്കാറേയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സമനില തെറ്റിയ യുവാവ് അതിക്രമത്തിന് മുതിരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Location :
First Published :
September 22, 2018 11:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ സംസാരം നിർത്തിയത് സഹിച്ചില്ല; ക്ഷുഭിതനായ ഭർത്താവ് പിന്നെ ചെയ്തത്..


