ഡ്രൈവിംഗ് ലൈൻസൻസിന് വേണ്ടി ദിവസപ്പടി; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഡ്രൈവിംഗ് ലൈസൻസിന് ആയി ദിവസ പടി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരൻ ആയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടിയത്.
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മോട്ടോർ വാഹന വകുപ്പിലെ കൊള്ളസംഘത്തെ ആണ് വിജിലൻസ് തന്ത്രപൂർവ്വം പിടികൂടിയത്. ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ സംഭവമുണ്ടായത്. മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സുകുമാരനെ ആണ് വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ഡ്രൈവിംഗ് ലൈസൻസിന് ആയി ദിവസ പടി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരൻ ആയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടിയത്.
കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധനയും നടത്തി.
ടൂ വീലർ ലൈസൻസിന് 500 ഫോർ വീലറിന് 1000 ഹെവി ലൈസൻസ് വേണമെങ്കിൽ 2000 രൂപ എന്നിങ്ങനെയാണ് ഇവർ ഈടാക്കിയിരുന്നത്.കാഞ്ഞിരപ്പള്ളി ആർ ടി ഓഫീസിലെ കൈക്കൂലിക്കാരുടെ വില വിവര പട്ടികയാണിത്. ഏജന്റ്മാരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 10000 രൂപയും കണ്ടെടുത്തു. സംഘത്തിലെ മുഖ്യ ഏജൻറായ വിക്ടറി സലീം ഒളിവിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് വിജിലൻസ് സംഘം അറിയിച്ചു
advertisement
ഉദ്യോഗസ്ഥർക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നൽകിയിരുന്ന ഏജന്റ് മാരായ അബ്ദുൽ സമദും നിയാസും ആണ് വിജിലൻസിനന്റെ പിടിയിലായത്. ഇവരെയും സംഘം അറസ്റ്റ് ചെയ്തു മേൽ നടപടി സ്വീകരിച്ചു. ദിവസം പടിയായി കൈക്കൂലി വാങ്ങിയ പണവും വിജിലൻസ് സംഘം തൊണ്ടിമുതലായി പിടികൂടിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാസപ്പടി സംഘത്തിൽ സുരേഷ് ബാബു അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉള്ളതായി വിജിലൻസ് സംഘം പറഞ്ഞു.
advertisement
സംഭവത്തെക്കുറിച്ച് വിജിലൻസ് സംഘം പറയുന്നത് ഇങ്ങനെ. ഏറെനാളായി ഈ പ്രദേശത്ത് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന വിവരം വിജിലൻസിനെ ലഭിച്ചിരുന്നു. രഹസ്യവിവരം ആണ് ഉണ്ടായിരുന്നത്. ഇതിനെത്തുടർന്ന് പല തവണ പരിശോധന നടത്തിയെങ്കിലും കൈക്കൂലി കാരെ പിടിക്കാൻ ആയിരുന്നില്ല. തുടർന്നാണ് ഇന്ന് തന്ത്രപരമായ നീക്കത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ കൊടുക്കാൻ ആയത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സുകുമാരനെ കൈക്കൂലി വാങ്ങുന്നതിനിടെ ആണ് വിജിലൻസ് സംഘം പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിൽ വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന കാർ വളഞ്ഞാണ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് മുപ്പതിനായിരം രൂപയോളം തൊണ്ടിമുതലായി ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഏജന്റ് മാരെ വെച്ചാണ് ഇയാൾ പണം ഈടാക്കിയിരുന്നത്. മറ്റു രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും നിർണായകമായ വിവരങ്ങൾ വിജിലൻസ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
advertisement
ഡ്രൈവിംഗ് ലൈസൻസിന് ആയി ഡ്രൈവിംഗ് സ്കൂളുകൾ വഴിയാണ് പണം ഈടാക്കിയിരുന്നത്. മിക്ക ദിവസവും മുപ്പതിനായിരം രൂപ ഇയാൾക്ക് ദിവസ പടി കിട്ടിയിരുന്നത് ആയി വിജിലൻസ് സംഘം വ്യക്തമാക്കുന്നു. ഡ്രൈവിംഗ് ആയി അപേക്ഷിച്ച് ടെസ്റ്റിന് കാത്തിരിക്കുന്ന ജനങ്ങളിൽ നിന്നും നേരിട്ട് പണം ഈടാക്കാതെ ഏജന്റ് മാർ വഴി വാങ്ങി എടുക്കുന്ന രീതിയാണ് ഇവർ പയറ്റി ഇരുന്നത്.
നേരത്തെ രണ്ട് പോലീസ് ഉദ്യോഗസ്ഥനെയാണ് കൈക്കൂലി കേസിൽ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയിരുന്നത്. പോലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിക്കുന്നതിന് വേണ്ടിയാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ വിജിലൻസ് സംഘം സ്റ്റേഷൻ പരിസരത്ത് വച്ച് അറസ്റ്റ് ചെയ്തത്. രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെയും സമാനമായ രീതിയിൽ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയിരുന്നു. കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി തുടരുമെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Location :
First Published :
September 14, 2021 8:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവിംഗ് ലൈൻസൻസിന് വേണ്ടി ദിവസപ്പടി; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ


