വീണ്ടും ക്രൂരത; യുപിയിൽ ദളിത് പെൺകുട്ടിയെ തോക്കിന്‍മുനയിൽ പീഡനത്തിനിരയാക്കി; മുൻ ഗ്രാമമുഖ്യനെതിരെ പരാതി

Last Updated:

സംഭവസമയം യുവതി വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. അതിക്രമിച്ചു കയറിയ പ്രതികൾ തോക്കു ചൂണ്ടി ഭയപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി

ലക്നൗ: ഹത്രാസ് കൂട്ടബലാത്സംഗ-മരണസംഭവത്തിൽ വിവാദങ്ങൾ ഇപ്പോഴും അവസാനിക്കാതെ തുടരവെ യുപിയിൽ പീഡനങ്ങൾ തുടർക്കഥയാകുന്നു. യുപിയിലെ കാൻപുരിൽ നിന്നാണ് പുതിയ പീഡന പരാതിയെത്തുന്നത്. 22കാരിയായ ദളിത് പെൺകുട്ടിയുടെ മാതാപിതാക്കളാണ് പരാതിക്കാർ. വീടിനുള്ളിൽ അതിക്രമിച്ചു കയറി തോക്കിൻ മുനയിൽ മകളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ദേഹത് ഗ്രാമത്തില്‍ ഒരാഴ്ച മുമ്പാണ് അതിക്രമം അരങ്ങേറിയത്. മുൻ ഗ്രാമമുഖ്യനായിരുന്ന ആള്‍ ഉൾപ്പെടെ രണ്ട് പേരാണ് വീടിനുള്ളിൽ കയറി മകളെ ഉപദ്രവിച്ചതെന്നാണ് ഇവരുടെ ആരോപണം.
സംഭവസമയം യുവതി വീടിനുള്ളിൽ ഒറ്റയ്ക്കായിരുന്നു. അതിക്രമിച്ചു കയറിയ പ്രതികൾ തോക്കു ചൂണ്ടി ഭയപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. സംഭവം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണിയും മുഴക്കിയെന്നും ആരോപിക്കുന്നു. പരാതി ലഭിച്ച കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒരാഴ്ച മുമ്പാണ് സംഭവം നടന്നത്. എന്നാൽ ഈ കൂട്ടബലാത്സംഗത്തെ കുറിച്ച് കഴിഞ്ഞ ദിവസം മാത്രമാണ് പൊലീസിന് വിവരം ലഭിക്കുന്നത്' കാൻപുർ സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് കേശവ് കുമാർ ചൗധരി അറിയിച്ചു.
advertisement
ഐപിസിയിലെ വിവിധ വകുപ്പുകൾ അനുസരിച്ചും എസ് സി-എസ് ടി അതിക്രമ നിരോധന നിയമം അനുസരിച്ചും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ദേരാപുർ എസ്എച്ച്ഒ, സർക്കിൾ ഓഫീസർ, അഡീഷണൽ എസ് പി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. ഇതിന് പുറമെ കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് ടീമിനെയും നിയമിച്ചിട്ടുണ്ട്. എസ് പി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീണ്ടും ക്രൂരത; യുപിയിൽ ദളിത് പെൺകുട്ടിയെ തോക്കിന്‍മുനയിൽ പീഡനത്തിനിരയാക്കി; മുൻ ഗ്രാമമുഖ്യനെതിരെ പരാതി
Next Article
advertisement
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
‘സോണിയാ ഗാന്ധിയുടെയും ലാലു പ്രസാദിന്റെയും മക്കൾക്ക് പ്രധാനമന്ത്രി-മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് ഒഴിവില്ല’: അമിത് ഷാ
  • അമിത് ഷാ, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സരിക്കും.

  • ബിഹാറിൽ 11 വർഷത്തിനുള്ളിൽ 8.52 കോടി ആളുകൾക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിച്ചു.

  • ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും.

View All
advertisement