ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനെ അറിയിച്ചത് ഫോണില്‍ റെക്കോര്‍ഡായി; മകൾ തെളിവാക്കി അമ്മ പ്രതിയായി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു' ഫോൺ റെക്കോർഡ് തെളിവായി. അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകൾ.
മുംബൈ: അച്ഛനെ കൊലപ്പെടുത്തിയത് അമ്മയെന്ന് കണ്ടെത്തി മകൾ. മൂന്നു മാസം മുൻപാണ് മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി കൊല്ലപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു കരുതിയിരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഓഗസ്റ്റ് ആറിനാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക്, കാമുകന്‍ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
'ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും' കൊലപാതകത്തിന് പിന്നാലെ കാമുകനെ ഫോണിൽ വിളിച്ച് രഞ്ജന പറഞ്ഞു.
advertisement
മൂന്ന് മാസത്തിനു ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി. ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെത്തിയത്. പിന്നാലെ ഫോൺസംഭാഷണം ശ്വേത പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് ഇരുവരെയും വിളിച്ചു വരുത്തി സംഭവത്തിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
Location :
First Published :
November 18, 2022 1:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകനെ അറിയിച്ചത് ഫോണില്‍ റെക്കോര്‍ഡായി; മകൾ തെളിവാക്കി അമ്മ പ്രതിയായി