Murder | തൃശൂരിൽ മകൾ അമ്മയെ വിഷം കൊടുത്തു കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ എത്തിച്ചത്.
തൃശ്ശൂര്‍: കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്നു. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (40) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് അമ്മയെ എത്തിച്ചത്. രുഗ്മിണിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.
ചികിത്സയിൽ തുടരുന്നതിനിടെ ഇന്നലെയാണ് ഇവര്‍ മരണപ്പെട്ടത്. വിശദപരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയത്. മകളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വിഷം കൊടുത്തതായി തെളിഞ്ഞത്. സ്വത്ത് സംബന്ധിച്ച് രുഗ്മിണിയും ഇന്ദുലേഖയും തമ്മിൽ തര്‍ക്കം നിലനിന്നിരുന്നു.
കൈകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍
തൃശൂർ: ആമ്പല്ലൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അളകപ്പനഗര്‍ എരിപ്പോട് സ്വദേശി രാധയെയാണ് വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ രാധയെ വീട്ടില്‍ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
advertisement
കൈകള്‍ കെട്ടിയിട്ട നിലയിലും വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. കഴിഞ്ഞദിവസം അര്‍ധരാത്രി 12 മണിയോടെ വീട്ടിലെത്തിയ മകന് വാതില്‍ തുറന്നുനല്‍കിയത് രാധയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് രാധ മുറിയിലുണ്ടായിരുന്നതായി ഭര്‍ത്താവും മൊഴി നല്‍കിയിട്ടുണ്ട്.
രാധയും ഭര്‍ത്താവും മക്കളും അടക്കം ആറുപേരാണ് ആമ്പല്ലൂരിലെ വീട്ടില്‍ താമസിക്കുന്നത്. അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തില്‍ മറ്റുപരിക്കുകളോ മര്‍ദനമേറ്റതിന്റെ പാടുകളോ ഇല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.
Location :
First Published :
August 24, 2022 10:15 PM IST