നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാനികില്ല; ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീന്‍

  വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാനികില്ല; ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീന്‍

  രാഷ്ട്രീയ കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു വെഞ്ഞാറമൂട് എസ്.ഐയുടെ മറുപടി

  കൊല്ലപ്പെട്ട ഹക് മുഹമ്മദും മിഥിരാജും

  കൊല്ലപ്പെട്ട ഹക് മുഹമ്മദും മിഥിരാജും

  • Share this:
   തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമാണെയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദീന്‍ വ്യക്തമാക്കി. അന്വേഷണത്തിൽ എല്ലാ സാധ്യതകളും അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. പ്രതികളും കൊല്ലപ്പെട്ടവരും തമ്മിൽ നേരത്തെ അറിയാം. അന്വേഷണത്തിനായി പ്രത്യേക  സംഘം രൂപീകരിച്ചിട്ടുണ്ട്. സംഘത്തെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഏകോപിപ്പിക്കുമെന്നും ഡി.ഐ.ജി വ്യക്തമാക്കി.

   കൊലപാതകത്തിന് പിന്നിൽ  വ്യക്തിപരമായ കാരണങ്ങളാണെന്ന് വെഞ്ഞാറമൂട് എസ്.ഐ സുരേഷും മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ കാരണങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു എസ്.ഐയുടെ മറുപടി. ഇവര്‍ തമ്മില്‍ വ്യക്തിവൈരാഗ്യമുണ്ടായിരുന്നു എന്നും പൊലീസ് സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇവര്‍ തമ്മില്‍ പോര്‍വിളികള്‍ നടന്നതായും പൊലീസ് പറയുന്നു.

   സി.പി.എം പ്രവർത്തകരായ ഹക് മുഹമ്മദ് (24), മിഥിരാജ് (30) എന്നിവരാണ് കൊല ചെയ്യപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. ഹക് മുഹമ്മദ് സി.പി.എം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും മിഥിരാജ് ഡി.വൈ.എഫ്.ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയുമാണ്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയും ആണ് മരിച്ചത്. തേമ്പാ മുട്ടിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു

   കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണവുമായി സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്.

   സംഭവവുമായി യൂത്ത് കോൺഗ്രസിന് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എയും വ്യക്തമാക്കി. കൊലപാതകത്തെ ന്യായീകരിക്കുന്നവരുടെ കൂട്ടത്തിൽ യൂത്ത് കോൺഗ്രസില്ല. ക്വട്ടേഷൻ കൊടുത്തിട്ട് വന്നിരിക്കുന്നവരല്ല യൂത്ത് കോൺഗ്രസുകാരെന്നും ഷാഫി പറഞ്ഞു. സംഭവത്തെ കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിച്ചാലും പ്രശ്നമില്ല. സത്യം പുറത്തു വരട്ടെയെന്നും ഷാഫി പ്രതികരിച്ചു.

   ഇന്ന് മരിച്ചവരിൽ ഒരാൾ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച കേസിലെ പ്രതിയാണെന്ന റിപ്പോർട്ടുകളുണ്ട്. സ്വന്തം ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
   Published by:Aneesh Anirudhan
   First published:
   )}