Dileep | ഫോണുകള്‍ കൈമാറില്ല; ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം; ദിലീപ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുള്ള ഫോണാണ് ഫോറൻസിക് പരിശോധനയ്ക്ക അയച്ചത്.
കൊച്ചി. കൊലപാതക ഗൂഢാലോചന കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ കൈമാറില്ലെന്ന് ദിലീപ്(Dileep).
ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി ദിലീപ് അന്വേഷണ സംഘത്തിന് മറുപടി നൽകി.
ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണമെന്നും ദിലീപ് നൽകിയ മറുപടിയിൽ പറയുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുള്ള ഫോണാണ് ഫോറൻസിക് പരിശോധനയ്ക്ക അയച്ചത്. ബാലചന്ദ്രകുമാർ അയച്ച സന്ദേശങ്ങൾ വീണ്ടെടുക്കാനാണിത്.
ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കിട്ടും. ഇതിൻ്റെ റിപ്പോർട്ട് കോടതിക്ക് നൽകും. ഹാജരാക്കാൻ ആവശ്യപ്പെട്ടതിലൊന്ന് ബാങ്കിംഗ് ആവശ്യങ്ങൾക്കുള്ള ഫോണെന്നും ദിലീപ് പറയുന്നു.
കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ നേരത്തെ ഹാജരാക്കിയതാണ്.
advertisement
വീണ്ടും ഫോൺ ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ല.
നോട്ടീസ് പിൻവലിക്കണമെന്നും ദിലീപ് കത്തിൽ ചൂണ്ടിക്കാട്ടുന്നു . ഇന്ന് ഉച്ചയ്ക്ക് മുമ്പായി ദിലിപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരുടെ മുമ്പ് ഉപയോഗിച്ച ഫോണുകൾ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിക്കാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.
ഫോൺ നൽകാത്തതും, ഫോൺ ആവശ്യപ്പെട്ടതും ഇരുഭാഗവും നാളെ ഹൈക്കോടതിയിൽ അറിയിക്കും.ബാലചന്ദ്രകുമാറിന്റെയും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണമെന്നും ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയുമെന്നും കത്തിൽ ആരോപിക്കുന്നു.
advertisement
നിർണ്ണായക തെളിവുകൾ ദിലീപിൻ്റെ പഴയ മൊബൈൽ ഫോണിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. റെയ്ഡിന് വീട്ടിലെത്തിയപ്പോൾ പിടിച്ചെടുത്തത് ദിലീപ് അപ്പോൾ ഉപയോഗിക്കുന്ന ഫോൺ ആയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് പഴയ ഫോൺ അല്ല എന്ന് മനസ്സിലായത് . ദിലീപിൻറെ അനുജൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ഫോണുകളും മാറിയതായി തെളിഞ്ഞിട്ടുണ്ട്.
advertisement
ഇവരെല്ലാവരും ഒരേ ദിവസം തന്നെയാണ് മൊബൈലുകൾ മാറിയത് എന്നതും സംശയം ജനിപ്പിക്കുന്നു. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. മൊബൈൽ ഫോണുകൾ ദിലീപിന്റെ അഭിഭാഷകരുടെ കയ്യിൽ ഏൽപ്പിച്ചെന്നാണ് സൂചന .ദിലീപിന്റെയും അനൂപിനെയും രണ്ടും സൂരജിന്റെ ഒരു ഫോണും ബന്ധു അപ്പുവിന്റെ ഫോണും ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ഈ ഫോണുകൾ കിട്ടിയാൽ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ. കോടതിയിലും മൊബൈൽഫോൺ ഹാജരാകാത്തത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകും . ഫോൺ ഹാജരാകാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമാണെന്നാണ് ക്രൈംബ്രാഞ്ച് വ്യാഖ്യാനിക്കുക. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് നിലപാട് ദിലീപിൻറെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ ഉയർത്തും.
advertisement
നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്നു ദിവസത്തേക്കാണ് ചോദ്യം ചെയ്തതായി കോടതി അനുവദിച്ചിരുന്നത് 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികളിൽനിന്ന് പൂർണമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.വ്യാഴാഴ്ചയാണ് കേസിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷമാകും റിപ്പോർട്ടിന് അന്തിമരൂപം നൽകുക.
Location :
First Published :
January 26, 2022 9:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Dileep | ഫോണുകള്‍ കൈമാറില്ല; ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണം; ദിലീപ്