കൊൽക്കത്തയിൽ ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി: ഡോക്ടർ അറസ്റ്റിൽ

Last Updated:

നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ തൻ്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഡോക്ടർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്

കൊൽക്കത്തയിൽ ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെയാണ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായി എത്തിയ യുവതിയെ ഇയാൾ ലഹരി മരുന്ന് കുത്തിവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം ന​ഗ്നചിത്രങ്ങൾ പകർത്തി പലതവണ ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കൂടാതെ നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ തൻ്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് നൂർ ആലം സർദാർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പീഡനത്തിന് ഇരയായ യുവതി സ്നാബാദ് ഏരിയയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ഭർത്താവ് ജോലിക്കായി വിദേശത്താണ്. യുവതി തൻ്റെ ഭർത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം അറിയിച്ചതോടെ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുകയും, ദമ്പതികൾ ഡോക്ടർക്കെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
advertisement
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ബസിർഹത്ത് പോലീസ് സൂപ്രണ്ട് (എസ്പി) ഹൊസൈൻ മെഹെദി റഹ്മാൻ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊൽക്കത്തയിൽ ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി: ഡോക്ടർ അറസ്റ്റിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement