ആറായിരം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് 545 കോടി രൂപയോളം പിഴ

Last Updated:

സ്കാനിങ് സമയത്തും മറ്റും ദുരുദ്ദേശത്തോടെ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിക്കുകയും, ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു

representative image
representative image
വാഷിങ്ടൺ: ആറായിരത്തോളം സ്​ത്രീക​ളെ ലൈംഗികമായി പീഡിപ്പിച്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റിന്​ വൻ തുക പിഴയായി ഈടാക്കി കോടതി. ഏകദേശം 545 കോടി രൂപ അഥവാ 7.3 കോടി ഡോളറാണ്​ പ്രതിയായ ജെയിംസ്​ ഹീപ്​സിനെതിരെ കോടതി ചുമത്തിയത്.
ലോസ്ഏഞ്ചല്‍സ്​, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് കൂടിയാണ് ജെയിംസ്​ ഹീപ്​സ്. ഇയാൾക്കെതിരെ പരാതിയുമായി ആയിരകണക്കിന് സ്ത്രീകളാണ് രംഗത്തെത്തിയത്. ഇതേ തുടർന്ന് 2019ൽ ഇദ്ദേഹത്തിന്‍റെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യം പരാതി നൽകിയെങ്കിലും ഹീപ്സിനെതിരെ പൊലീസും സർവകലാശാലയും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് നടപടി ഊർജിതമാക്കിയത്.
അതേസമയം 2017ല്‍ ഹീപ്​സിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയതായി സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു. 2018ല്‍ ജോലിയിൽനിന്ന് വിരമിച്ച ഹീപ്​സിന് മറ്റുള്ളവർക്ക് നൽകുന്നതുപോലെ കരാർ നീട്ടി നൽകിയില്ലെന്നും സർവകലാശാല വ്യക്തമാക്കി. കരിയറിൽ ഉടനീളം ഹീപ്സ് രോഗികളായി എത്തിയ സ്ത്രീകളോട് വളരെ മോശമായി പെരുമാറുകയായിരുന്നു. സ്കാനിങ് സമയത്തും മറ്റും ദുരുദ്ദേശത്തോടെ സ്ത്രീകളുടെ രഹസ്യ ഭാഗങ്ങളിൽ ഇയാൾ സ്പർശിക്കുകയും, നിരവധി പേരെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
advertisement
1983 മുതല്‍ 2010 വരെ സർവകലാശാലയിലെ സ്റ്റുഡന്‍റ്​​ ഹെല്‍ത്ത്​ സെന്‍ററില്‍ ഗൈ​നക്കോളജിസ്റ്റായി പാര്‍ട്ട്​ ടൈം ജോലി ചെയ്​തിരുന്ന കാലത്താണ് കൂടുതൽ പീഡനങ്ങളും നടന്നത്. 2014ല്‍ അദ്ദേഹത്തിന് യു.സി.എല്‍.എ ഹെല്‍ത്തില്‍ നിയമനം ലഭിച്ചിരുന്നു. ഈ സമയത്തും സ്ത്രീകൾക്കെതിരായ അതിക്രമം ഇയാൾ തുടർന്നതായി പരാതിക്കാർ വ്യക്തമാക്കുന്നു. ശാരീരികപീഡനത്തിന് പുറമെ മാനസിക പീഡനവും ഇയാൾ നടത്തിയിരുന്നതായി അക്ഷേപമുണ്ട്.
Also Read- കൂടത്തായി മോഡൽ പാലക്കാടും; യുവതി ഭര്‍തൃപിതാവിന് ഭക്ഷണത്തിൽ വിഷം നൽകിയത് രണ്ട് വർഷം
നൂറുകണക്കിന് സ്ത്രീകൾ ഹീപ്സിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത്രയും പരാതികളിലായി 21 ക്രിമിനൽ കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അബോധാവസ്​ഥയിലായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത് ഉൾപ്പടെയുള്ള കേസുകളിൽ 64കാരനായ ഹീപ്സ് വിചാരണ നടപടികൾ നേരിടുന്നുണ്ട്. ഹീപ്​സിന്‍റെ ഉപദ്രവത്തിന്​ ഇരയായവര്‍ക്ക്​ 2500 മുതല്‍ 2,50,000 ഡോളര്‍ വരെ നഷ്​ടപരിഹാരം ലഭിക്കും. 60 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഹീപ്സ് ചെയ്തിട്ടുള്ളതെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കുന്നു.
advertisement
അഞ്ചു മാസം ഗർഭിണിയായ മുൻകാമുകിയെ കാമുകൻ പുതിയ കാമുകിയുമൊത്ത് കൊന്ന് കായലിൽ തള്ളി
ആലപ്പുഴ പള്ളാത്തുരുത്തി ആറ്റിൽ ഗർഭിണിയായ  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.  സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയുടെ  മൃതദേഹമാണ് ശനിയാഴ്ച രാത്രി ഏഴോടെ പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം കണ്ടെത്തിയത്.
അനിതയുടെ കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ്  നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. ഇതിനിടെ,  രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറായിരം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർക്ക് 545 കോടി രൂപയോളം പിഴ
Next Article
advertisement
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
'മുസ്ലിം ലീഗിലെ കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുത്' ; തുറന്ന കത്തുമായി കെ.ടി ജലീൽ
  • കെ.ടി ജലീൽ എംഎൽഎ, കുഞ്ഞാലിക്കുട്ടിക്കും ഫിറോസിനും മുസ്ലിം ലീഗിനും എതിരെ വിമർശനവുമായി.

  • മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ നിയമസഭയിൽ ഉന്നയിക്കാൻ ജലീൽ ലീഗിനെ വെല്ലുവിളിച്ചു.

  • കുഞ്ഞാലിക്കുട്ടി യുഗം ഫിറോസിലൂടെ പുനർജനിക്കരുതെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നെഴുതി.

View All
advertisement