പരാതിയിൽ അടിയന്തര നടപടിയുണ്ടാകാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശം; ഡോക്ടർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
അന്വേഷണത്തിൽ ഡോക്ടർ തന്നെയാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കി സന്ദേശം അയച്ചതെന്ന് വ്യക്തമായി
അഹമ്മദാബാദ്: സ്വന്തം പരാതിയിൽ വേഗത്തിൽ നടപടിയുണ്ടാകാൻ പ്രധാനമന്ത്രിയുടെ ഓഫീസില ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശം അയച്ച ഡോക്ടർ അറസ്റ്റിൽ. അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് ആണ് അംറേലിയുള്ള ഡോ. വിജയ് പരീഖിനെ അറസ്റ്റ് ചെയ്തത്.
താൻ നൽകിയ പരാതിയിൽ പെട്ടെന്ന് നടപടി ഉണ്ടാകുന്നതിനായി ഡോക്ടർ പ്രധാനമന്ത്രിയുടെ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ മെയിൽ ഐഡിയുണ്ടാക്കി ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥർക്കും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മെയിൽ അയക്കുകയായിരുന്നു.
You may also like:കൊറോണയെ തടയാനും കഞ്ചാവ്; പുതിയ കണ്ടെത്തലുമായി കാനഡയിലെ ഗവേഷകർ
അടുത്തിടെ അഹമ്മദാബാദിലുള്ള പരിമൾ ഗാർഡനിൽ പരീഖ് രണ്ട് ഓഫീസ് വാങ്ങിച്ചിരുന്നു. എന്നാൽ ഓഫീസ് കൈമാറാതെ വാങ്ങിയ ആൾ പരീഖിനെ കബളിപ്പിച്ചു എന്നായിരുന്നു പരാതി. തന്റെ പരാതിയിൽ വേഗത്തിൽ നടപടിയുണ്ടാകുന്നതിനായാണ് ഡോക്ടർ കടന്ന കൈ പ്രയോഗം നടത്തിയത്.
advertisement
You may also like:സ്ത്രീധന പീഡനം; ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് ഭർത്താവ് വീഡിയോ റെക്കോർഡ് ചെയ്തു
ഡോ. പരീഖിന്റെ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഓഫീസിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നൽകുന്നതിന് നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയം തുടർച്ചയായി പിന്തുടരുന്നുവെന്നും വ്യാജ മെയിലിൽ പറയുന്നു.
സൈബർ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ തന്നെയാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കി സന്ദേശം അയച്ചതെന്ന് വ്യക്തമായി. ഓഫീസ് തിരികെ കിട്ടാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു ഡോക്ടറുടെ ഉദ്ദേശം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Location :
First Published :
November 28, 2020 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പരാതിയിൽ അടിയന്തര നടപടിയുണ്ടാകാൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശം; ഡോക്ടർ അറസ്റ്റിൽ