നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിൻ തമിഴ്നാട്ടിൽനിന്ന് പിടിയിലായി

Last Updated:

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷം പ്രതി ഓടി രക്ഷപ്പെട്ടത്

കഞ്ചാവ് റെയ്ഡ്
കഞ്ചാവ് റെയ്ഡ്
കോട്ടയം: നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റോബിൻ പിടിയിലായി. തമിഴ്നാട്ടിൽനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരിശോധനയ്ക്കെത്തിയ പൊലീസ് സംഘത്തിന് നേരെ നായകളെ അഴിച്ചുവിട്ടശേഷം പ്രതി ഓടി രക്ഷപ്പെട്ടത്. റോബിന്‍റെ കുമാരനെല്ലൂരിലെ നായവളർത്തൽ കേന്ദ്രത്തിൽനിന്ന് 17.89 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
റോബിനെതിരെ പലതവണ എക്സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ പരിശോധനയ്ക്ക് എത്തുമ്പോഴെല്ലാം നായയെ അഴിച്ചുവിട്ടശേഷം രക്ഷപെടുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഇതേത്തുടർന്നാണ് ഇന്ന് കുമാരനെല്ലൂർ എസ്എച്ച്ഒയുടെയും ലഹരിവിരുദ്ധ സ്ക്വാഡിന്‍റെയും നേതൃത്വത്തിലുള്ള സംയുക്ത സംഘം പരിശോധനയ്ക്ക് എത്തിയത്.
റോബിനെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ നിന്ന് സെർച്ച് വാറണ്ടുമായി പൊലീസ് സംഘം എത്തിയത്. എന്നാൽ പതിവുപോലെ നായകളെ അഴിച്ചുവിട്ടശേഷം റോബിൻ ഓടിരക്ഷപെടുകയായിരുന്നു. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാൽ ആക്രമിക്കാനുള്ള പരിശീലനം നായകൾക്ക് നൽകിയിരുന്നതായാണ് വിവരം. നായകളെ കീഴടക്കിയശേഷമാണ് പൊലീസിന് അകത്തേക്ക് കയറാനായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
advertisement
റോബിൻ നടത്തിയിരുന്ന നായ പരിശീലന കേന്ദ്രത്തിൽ മറ്റു പലരുടെയും നായകളുണ്ടായിരുന്നു. പൊലീസ് എത്തുമ്പോൾ ഇവിടെ 13 നായകളാണ് ഉണ്ടായിരുന്നത്. മുമ്പ് ബി എസ് എഫിലെ നായ പരിശീലകനായ ഉദ്യോഗസ്ഥന് കീഴിൽനിന്നാണ് റോബിൻ നായകളെ പരിശീലിപ്പിക്കുന്നതിൽ പ്രാവീണ്യം നേടിയത്. റോബിന്‍റെ ലഹരി ഇടപാടുകൾ മനസിലാക്കിയ ബിഎസ്എഫ് ഉദ്യോഗസ്ഥൻ ഇയാളെ പറഞ്ഞുവിടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നായ പരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിൻ തമിഴ്നാട്ടിൽനിന്ന് പിടിയിലായി
Next Article
advertisement
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
രണ്ടാമത്തെ വീഡിയോ വന്നതോടെ ദീപക് അസ്വസ്ഥനായി; ജന്മദിനപ്പിറ്റേന്ന് മനസ്സ്‌ തകർന്ന് മടക്കം
  • യുവതി പങ്കുവച്ച രണ്ടാമത്തെ വീഡിയോയെത്തുടർന്ന് ദീപക്ക് കടുത്ത മാനസിക വിഷമത്തിലായി.

  • 42-ാം ജന്മദിനത്തിന്റെ പിറ്റേന്ന് ദീപക്ക് ആത്മഹത്യ ചെയ്തതോടെ കുടുംബം തളർന്നുവീണു.

  • സോഷ്യൽ മീഡിയയിൽ പ്രചരിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ദീപക്കിനെ മാനസികമായി തളർത്തി.

View All
advertisement