advertisement

ആരോഗ്യാനന്ദത്തിലേക്ക് കോഴിക്കോട്! ‘വൈബ് ഫോർ വെൽനെസ്’ ഫീൽഡ് ക്യാമ്പയിന് ആവേശകരമായ തുടക്കം

Last Updated:

‘ഈറ്റ് വെൽ, സ്ലീപ് വെൽ, ആക്റ്റ് വെൽ, കെയർ വെൽ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഈ ക്യാമ്പയിൻ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മതിയായ ഉറക്കം, ശാരീരിക പ്രവർത്തനം, മാനസിക ആരോഗ്യ പരിപാലനം എന്നിവയെക്കുറിച്ച് ജനങ്ങളിൽ ബോധവത്ക്കരണം സൃഷ്ടിക്കുന്നു.

Vibe for Wellness 
Vibe for Wellness 
കേരള സർക്കാർ സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്ന ‘വൈബ് ഫോർ വെൽനെസ് ആരോഗ്യാനന്ദം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫീൽഡ് ക്യാമ്പയിന് കോഴിക്കോട് ജില്ലയിൽ തുടക്കം. പദ്ധതിയുടെ പ്രവർത്തനരൂപരേഖ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന് കൈമാറിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. രോഗം വരുന്നതിന് മുൻപ് തന്നെ ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ സമൂഹത്തിൽ വളർത്തുക, ജനങ്ങളിൽ ബിഹേവിയർ ചേഞ്ച് കമ്മ്യൂണിക്കേഷൻ മുഖേന ആരോഗ്യബോധം വർധിപ്പിക്കുക എന്നതാണ് ക്യാമ്പയിൻ്റെ മുഖ്യ ലക്ഷ്യം.
‘ഈറ്റ് വെൽ, സ്ലീപ് വെൽ, ആക്റ്റ് വെൽ, കെയർ വെൽ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഈ ക്യാമ്പയിൻ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, മതിയായ ഉറക്കം, ശാരീരിക പ്രവർത്തനം, മാനസിക ആരോഗ്യ പരിപാലനം എന്നിവയെക്കുറിച്ച് ജനങ്ങളിൽ ബോധവത്ക്കരണം സൃഷ്ടിക്കുന്നു. ആയുഷ് ചികിത്സാ സംവിധാനങ്ങളുടെ ശാസ്ത്രീയവും സമഗ്രവുമായ സമീപനം ഉപയോഗപ്പെടുത്തി, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധവും നേരത്തെ കണ്ടെത്തലും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
ജില്ലയിൽ 13 നിയോജക മണ്ഡലങ്ങളിലുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ നിയോജക മണ്ഡലത്തിലും മണ്ഡലം തല കോർഡിനേറ്റർമാരെ നിയോഗിച്ച് ആയുഷ് വകുപ്പിന് കീഴിലുള്ള 183 സ്ഥാപനങ്ങളിലുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. സ്ഥാപനതലത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, ജീവിതശൈലി രോഗ സ്ക്രീനിംഗ്, പ്രദർശനങ്ങൾ, യോഗ പ്രദർശനങ്ങൾ, ആരോഗ്യകരമായ ഭക്ഷണ പ്രചാരണങ്ങൾ, ഫുഡ് ഫെസ്റ്റിവലുകൾ, സെമിനാറുകൾ, റാലികൾ, വാക്കത്തോൺ, മാരത്തോൺ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
advertisement
ക്യാമ്പയിൻ്റെ ഭാഗമായി ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന എക്സിബിഷനുകൾ, ആരോഗ്യ സേവനങ്ങളും സർക്കാർ ആനുകൂല്യങ്ങളും വിശദീകരിക്കുന്ന ഐഇസി പ്രവർത്തനങ്ങൾ, സമൂഹ പങ്കാളിത്തം ഉറപ്പാക്കുന്ന ബോധവൽക്കരണ പരിപാടികൾ എന്നിവയും നടപ്പിലാക്കും. മാസാവസാനത്തിൽ മാനാഞ്ചിറ കേന്ദ്രീകരിച്ച് വിപുലമായ ജില്ലാ തല സമാപന പരിപാടിയും ടൗൺ ഹാളിൽ ‘വൈബ് ഫോർ വെൽനെസ്’ പ്രദർശനവും സംഘടിപ്പിക്കും.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ പ്രോഗ്രാം മാനേജർ (എൻ എ എം) ഡോ. അനീന പി. ത്യാഗരാജ് പദ്ധതിയുടെ പ്രവർത്തനരേഖ ജില്ലാ കളക്ടർക്ക് കൈമാറി. ചടങ്ങിൽ ജില്ലാ ചെയർപേഴ്സൺമാരായ ഐഎസ്എം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി എം സിനി, ഹോമിയോപതി എഫ് എ സി ഡോ. ബി ജെ സോണി, ജില്ലാ കോർഡിനേറ്റർമാർ, നിയോജക മണ്ഡലം കോർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ആരോഗ്യാനന്ദത്തിലേക്ക് കോഴിക്കോട്! ‘വൈബ് ഫോർ വെൽനെസ്’ ഫീൽഡ് ക്യാമ്പയിന് ആവേശകരമായ തുടക്കം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement