രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Last Updated:

വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു

News18
News18
തിരുവനന്തപുരം: രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നേമം കല്ലിയൂരിലാണ് സംഭവം. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ നേമം പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കഴുത്തിന് വെട്ടേറ്റ നിലയിൽ ബിൻസിയെ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമാണ് കൊല്ലപ്പെട്ട ബിൻസി. ഇന്ന് ജോലിക്കെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് വെട്ടേറ്റ നിലയിൽ യുവതിയെ ആദ്യം കണ്ടത്. ഉടൻ തന്നെ സമീപത്തെ ശാന്തിവിളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
അതേസമയം, പ്രതി സുനില്‍ സ്ഥിരം മദ്യപാനിയാണെന്ന് സമീപവാസികൾ പറയുന്നു. ബുധനാഴ്ച രാത്രി സുനില്‍ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ടതായി പോലീസ് അറിയിച്ചു. രാത്രി ബിന്‍സി ആരോടോ ഫോണില്‍ സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് സുനില്‍ പോലീസിന് മൊഴിനൽകി.
advertisement
ശാന്തിവിള ആശുപത്രിയിലുള്ള ബിന്‍സിയുടെ മൃതദേഹം പരിശോധനകള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
Next Article
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപെടാന്‍ സഹായിച്ച ഡ്രൈവറേയും സ്റ്റാഫിനേയും പ്രതി ചേര്‍ത്തു
രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപെടാന്‍ സഹായിച്ച ഡ്രൈവറേയും സ്റ്റാഫിനേയും പ്രതി ചേര്‍ത്തു
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ രക്ഷപെടാന്‍ സഹായിച്ച ഡ്രൈവറും സ്റ്റാഫും പ്രതി, നോട്ടിസ് നല്‍കി വിട്ടയച്ചു.

  • മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.

  • രാഹുലിനെതിരായ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നും തെളിവുകൾ പരിഗണിച്ചില്ലെന്നും ഹർജി.

View All
advertisement