കൊൽക്കത്ത: ട്രെയിനിൽ യാത്രക്കാരിക്കു മേൽ മൂത്രമൊഴിച്ച ടിടിഇ അറസ്റ്റിൽ. കൊൽക്കത്തിയിലെ അകൽ തക്ത് എക്സ്പ്രസ്സിലായിരുന്നു സംഭവം. ട്രെയിനിലെ A1 കോച്ചിൽ ഞായറാഴ്ച്ച അർധരാത്രി ഉറങ്ങിക്കിടന്ന യാത്രക്കാരിക്കുമേലാണ് ടിടിഇ മൂത്രമൊഴിച്ചത്. ഇയാൾ ഈ സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നു.
മുന്ന കുമാർ എന്നയാളാണ് അറസ്റ്റിലായത്. സംഭവ സമയം ഇയാൾ ഡ്യൂട്ടിയിലായിരുന്നില്ല. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. സഹയാത്രക്കാരിയുടെ തലയിലാണ് മൂത്രമൊഴിച്ചത്. അതേസമയം, യാത്രക്കാരിയുടെ ഭർത്താവും റെയിൽവേ ഉദ്യോഗസ്ഥനാണ്.
Also Read- ബംഗളൂരുവിൽ എയർ ഹോസ്റ്റസ് നാലാമത്തെ നിലയിൽനിന്ന് വീണുമരിച്ചു; മലയാളി യുവാവ് അറസ്റ്റിൽ
രാത്രി സ്ത്രീയുടെ നിലവിളി കേട്ടാണ് സഹയാത്രക്കാർ ഉണർന്നത്. മൂത്രമൊഴിച്ചയാളെ സ്ത്രീ പിടികൂടുകയും ചെയ്തിരുന്നു. ട്രെയിൻ ചാർബാഗ് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.