തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബസിന് നേരെ കല്ലേറ്; ഒരാൾക്ക് നേരിയ പരിക്ക്

Last Updated:

സംഭവസമയത്ത് പിൻവശത്ത് ടിക്കറ്റ് നൽകി മുന്നോട്ട് പോകുകയായിരുന്ന ലേഡി കണ്ടക്ടർ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് ഒഴിവായി

കല്ലേറിൽ തകർന്ന ബസിന്റെ ചില്ല്
കല്ലേറിൽ തകർന്ന ബസിന്റെ ചില്ല്
കാട്ടാക്കട: മദ്യലഹരിയിൽ യുവാവ് കല്ലെറിഞ്ഞ് കെഎസ്ആർടിസി ബസിന്റെ പിൻഗ്ലാസ് തകർത്ത സംഭവത്തിൽ പൂവച്ചൽ പുളിങ്കോട് സ്വദേശി കുട്ടൻ എന്ന വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് വൈകിട്ട് മൂന്നു മണിയോടുകൂടിയായിരുന്നു സംഭവം. കാട്ടാക്കടയിൽ നിന്ന് കോട്ടൂരിലേക്ക് പോകുന്ന RAB 468 നമ്പർ ബസിനെയാണ് കല്ലെറിഞ്ഞത്. ശക്തമായി എറിഞ്ഞ കല്ല് ബസിന്റെ പിൻവശം തകർത്ത് കുറ്റിച്ചൽ സ്വദേശിയായ വൃദ്ധയുടെ കാലിൽ തട്ടിയെങ്കിലും പരിക്ക് ഗുരുതരമല്ല.
സംഭവസമയത്ത് പിൻവശത്ത് ടിക്കറ്റ് നൽകി മുന്നോട്ട് പോകുകയായിരുന്ന ലേഡി കണ്ടക്ടർ തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് ഒഴിവായി. പൂവച്ചൽ നക്രാഞ്ചിറയിൽ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് പോവുമ്പോഴാണ് പ്രതി ബസിനു പിന്നാലെ വന്ന് കല്ലെറിയുന്നത് എന്ന് കണ്ടക്ടർ പറഞ്ഞു.
advertisement
പ്രതിയായ വിനോദ് മാസങ്ങൾക്കു മുൻപ് പൂവച്ചൽ അമ്പലം ജംഗ്ഷൻ–അയണിമൂട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഗേറ്റും പൂച്ചെട്ടികളും തകർത്തകേസിലും പ്രതിയാണ്. വീടുകളിൽ കയറി രാത്രികാല ശല്യം, മോഷണം, സ്ത്രീകളെ ശല്യപ്പെടുത്തൽ എന്നിവയും നടത്തിയിട്ടുള്ള ആളാണ് എന്നും പ്രദേശവാസികൾ പറയുന്നു. കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Summary: Police have arrested a youth named Kuttan, a native of Poovachal Pulingode, in connection with the incident where a drunken youth threw stones and broke the rear window of a KSRTC bus. The incident took place at around 3 pm today. The stone was thrown at bus number RAB 468, which was going from Kattakada to Kottoor. The stone thrown with force broke the rear of the bus and hit the old woman, a native of Kuttichal, on the leg, but the injury was not serious. The lady conductor, who was paying the ticket and proceeding ahead, narrowly escaped the accident
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് മദ്യലഹരിയിൽ ബസിന് നേരെ കല്ലേറ്; ഒരാൾക്ക് നേരിയ പരിക്ക്
Next Article
advertisement
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോ‌ലിനെ എൻഐഎ അറസ്റ്റ് ചെയ്തു
കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോ‌ലിനെ എൻഐഎ അറസ്റ്റ് ചെയ്തു
  • അൻമോൽ ബിഷ്ണോയിയെ എൻഐഎ അറസ്റ്റ് ചെയ്തു, 2022 മുതൽ ഒളിവിലായിരുന്ന ഇയാൾ 19-ാമത്തെ പ്രതിയാണ്.

  • അൻമോൽ ബിഷ്ണോയി, ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ, യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടു.

  • അൻമോൽ, ഭീകരപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ നേരിട്ടുള്ള പങ്ക് വഹിച്ചുവെന്ന് എൻഐഎ കണ്ടെത്തി.

View All
advertisement