വെള്ളം സ്വർണമായി; ജല്‍ ജീവന്‍ മിഷന്‍ അഴിമതി പ്രതികളുടെ ബാങ്ക് ലോക്കറില്‍ ഇഡി കണ്ടെടുത്തത് 9.5 കിലോ സ്വര്‍ണം

Last Updated:

ജയ്പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നിന്നും 8 കിലോ സ്വര്‍ണ്ണമാണ് ഇഡി കണ്ടെടുത്തത്

ജല്‍ ജീവന്‍ മിഷന്‍ അഴിമതി
ജല്‍ ജീവന്‍ മിഷന്‍ അഴിമതി
ജയ്പൂര്‍: ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട അഴിമതി കേസിലുള്‍പ്പെട്ട രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിന്നും 2.5 കോടി രൂപയും ഒരു കിലോ സ്വര്‍ണ്ണവും കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇവരുടെ ബാങ്ക് ലോക്കറും ഇഡി പരിശോധിച്ചിരുന്നു. പ്രതികളുടെ ബാങ്ക് ലോക്കറില്‍ നിന്നും 5.86 കോടി രൂപ വിലമതിക്കുന്ന 9.5 കിലോ സ്വര്‍ണ്ണം കണ്ടെടുക്കുകയും ചെയ്തു.
ജയ്പൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയില്‍ നിന്നും 8 കിലോ സ്വര്‍ണ്ണമാണ് ഇഡി കണ്ടെടുത്തത്. ഒരു മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലോക്കറാണിത്. ചില മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഇദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നാണ് സൂചന. ബാക്കിയുള്ള 1.5 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത് ജയ്പൂരിലെ ശാസ്ത്രി നഗറിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നുമാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥന്റെ പേരിലുള്ള ലോക്കറാണിത്.
കേസുമായി ബന്ധപ്പെട്ട് ചില മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഇഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. പ്രതികള്‍ക്ക് രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കുമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്. ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കുമെന്നാണ് കരുതുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെള്ളം സ്വർണമായി; ജല്‍ ജീവന്‍ മിഷന്‍ അഴിമതി പ്രതികളുടെ ബാങ്ക് ലോക്കറില്‍ ഇഡി കണ്ടെടുത്തത് 9.5 കിലോ സ്വര്‍ണം
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement