എഞ്ചിനീയറിങ് വിദ്യാര്‍ഥിനി മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ ; കാമുകന്‍ അറസ്റ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഓഗസ്റ്റ് 29-നാണ് അപൂര്‍വയും ആഷിക്കും ഹോട്ടലില്‍ മുറിയെടുത്തത്
മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയെ കൊല്ലുപ്പെട്ട നിലയില്‍ കണ്ടെത്തി. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അപൂര്‍വയുടെ കാമുകന്‍ ഹിങ്കല്‍നിവാസി ആഷിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപൂര്‍വ വിജയനഗറിലെ പി.ജി. യിലായിരുന്നു താമസിച്ചിരുന്നത്. ഓഗസ്റ്റ് 29-നാണ് അപൂര്‍വയും ആഷിക്കും ഹോട്ടലില്‍ മുറിയെടുത്തത്.
സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍നിന്ന് പുറത്തുപോയ ആഷിക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, മറുപടി ലഭിക്കാതെ വന്നതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
advertisement
തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തി. മൂക്കില്‍നിന്ന് രക്തമൊലിക്കുന്നനിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആഷിക്കിനെ പിടികൂടിയത്.
അപൂര്‍വയും ആഷിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന അപൂര്‍വയുടെ വീട്ടുകാര്‍ ഇരുവരും കാണരുതെന്ന് വിലക്കിയിരുന്നു. എന്നാല്‍, താക്കീത് വകവെയ്ക്കാതെ ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. അന്വേഷണം പൂര്‍ത്തിയായശേഷമേ കൊലപാതക കാരണം അറിയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.
Location :
First Published :
September 03, 2022 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എഞ്ചിനീയറിങ് വിദ്യാര്‍ഥിനി മൈസൂരുവിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ ; കാമുകന്‍ അറസ്റ്റില്‍