ലോക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ; സ്കൂളിനെതിരെ കേസെടുത്തു

Last Updated:

300 പേരാണ് ഇത്തവണത്തെ സ്കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 24 പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.

തൃശൂര്‍: ലോക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപ്പരീക്ഷ നടത്തിയതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെട‌ുത്തു. കുന്നംകുളത്തെ ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിനെതിരെയാണ് കേസ്. വിദ്യാർഥികളെ പരീക്ഷയ്ക്കെത്തിച്ച രക്ഷിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
advertisement
സ്കൂൾ പ്രവേശനത്തിന് കുട്ടികളെ കൊണ്ടുവരരുതെന്നും രക്ഷിതാക്കൾ മാത്രം എത്തിയാൽ മതിയെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തത്.
300 പേരാണ് ഇത്തവണത്തെ സ്കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 24 പേരാണ് ഇന്ന് നടന്ന പരീക്ഷയില്‍ പങ്കെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലോക് ഡൗൺ ലംഘിച്ച് ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ; സ്കൂളിനെതിരെ കേസെടുത്തു
Next Article
advertisement
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
'അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു പുറത്തിറങ്ങി നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിന്';പികെ ഫിറോസ്
  • ജലീലിന്റെ അഴിമതി പുറത്തുവന്നാൽ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരുമോ എന്ന വെപ്രാളം ഉണ്ടെന്ന് ഫിറോസ് പറഞ്ഞു.

  • മലയാളം സർവകലാശാലയുടെ ഭൂമി എറ്റെടുക്കലിൽ ജലീലിന്റെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകൾ ഉടൻ പുറത്തുവരും.

  • ജലീലിന്റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും ഫിറോസ് പറഞ്ഞു.

View All
advertisement