'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ

Last Updated:

"ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്നു. ഈ കാലയളവിനുള്ളില്‍ കേരളത്തിന്റെ ധനകാര്യശേഷി വര്‍ധിപ്പിക്കാന്‍ അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം."

തിരുവനന്തപുരം: സംസ്ഥാന ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ് രാധാകൃഷ്ണൻ. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്നു. ഈ കാലയളവിനുള്ളില്‍ കേരളത്തിന്റെ ധനകാര്യശേഷി വര്‍ധിപ്പിക്കാന്‍ അദ്ദേഹം എന്തു ചെയ്തെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
You may also like:APP for Alcohol : 'ബെവ്​ ക്യൂ' വരും; എല്ലാ ശരിയാകും [NEWS]"'ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്'; പി.ആർ ഏജൻസി ആരോപണത്തിൽ മുഖ്യമന്ത്രി [NEWS]എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചത് വൈകിവന്ന വിവേകം; രമേശ് ചെന്നിത്തല [NEWS]
"മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കുക, ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ ധനകാര്യ വിദഗ്ധനു കഴിഞ്ഞില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം."- കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
advertisement
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?
ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതും നേര്. വ്യാവസായിക ഘടനയും വര്‍ഗ്ഗസമരവും: 1859 മുതല്‍ 1980 വരെ ആലപ്പുഴയിലെ കയര്‍ നെയ്ത്ത് വ്യവസായത്തെ അസ്പദമാക്കിയുള്ള പഠനത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്.
നല്ല കൈപുണ്യമുള്ള മനുഷ്യനാണ് തോമസ് ഐസക്. ആലപ്പുഴയിലെ കയര്‍ വ്യവസായവും കേരളത്തിലെ വര്‍ഗ്ഗസമരവും ഒരു പോലെ സിദ്ധികൂടി. അദ്ദേഹം കൈവച്ച മേഖലകള്‍ക്കെല്ലാം ഈ ഗതിയുള്ളതു കൊണ്ടാകാം കേരളത്തിന്റെ ഖജനാവും ഊര്‍ധശ്വാസം വലിച്ചു കിടക്കുന്നത്.
advertisement
അദ്ദേഹം അഞ്ചു വര്‍ഷം ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്നു. ഈ കാലയളവിനുള്ളില്‍ കേരളത്തിന്റെ ധനകാര്യശേഷി വര്‍ധിപ്പിക്കാന്‍ അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം.
മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കുക, ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ ധനകാര്യ വിദഗ്ധനു കഴിഞ്ഞില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ഇപ്പോള്‍ അദ്ദേഹം പറയുന്നത് കേന്ദ്രം കണക്കില്ലാതെ പണം തരണം, താന്‍ ചെലവാക്കാമെന്നാണ്. മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിന്റെ ധനകാര്യ മോഹം. റിസര്‍വ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക; കേന്ദ്രം കണക്കില്ലാതെ തനിക്കു തരിക; താന്‍ അത് കണക്കില്‍ പെടാതെ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
ആരാനും പണമുണ്ടാക്കിത്തരിക. താന്‍ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്. പ്രവാസികള്‍ ഒരു ലക്ഷം കോടി രൂപ കേരളത്തിലേക്കു പ്രതിവര്‍ഷം അയച്ചു നല്‍കിയിട്ട്, ആ പണം ഉപയോഗിച്ച് കേരളത്തിന്റെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്നു വിശദമാക്കണം? ദയവായി പ്രതിക്രിയാവാദം, അന്തര്‍ധാര തുടങ്ങിയ മറുഭാഷ പറയരുത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മദ്യ നികുതി വർധിപ്പിച്ച സ്ഥിരം ഉഡായിപ്പുകളല്ലാതെ ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു?'; ഐസക്കിനെതിരെ കെ.എസ് രാധാകൃഷ്ണൻ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement