എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചത് വൈകിവന്ന വിവേകം; രമേശ് ചെന്നിത്തല

Last Updated:

"ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്."

തിരുവനന്തപുരം: എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി വച്ചത് സർക്കാരിന് വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് ഈ തീരുമാനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.  വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
"കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങള്‍ പറഞ്ഞു. പരീക്ഷകള്‍ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് എന്നാല്‍ അന്നും തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്."
You may also like:SSLC, + 2 പരീക്ഷകൾ മാറ്റി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS]ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ്​ ഉടൻ [NEWS]COVID 19| 6 കോടി ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലേക്ക്; 100 രാജ്യങ്ങൾക്ക് സാമ്പത്തിക സഹായവുമായി ലോകബാങ്ക്[NEWS]
സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.
advertisement
എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നസൂചന. പരീക്ഷ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് ജൂണ്‍ ആദ്യവാരം ഒരു മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്
പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊക്കെ അവഗണിക്കുന്ന നിലപാടാണ് ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലും മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചത് വൈകിവന്ന വിവേകം; രമേശ് ചെന്നിത്തല
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement