advertisement

സ്ത്രീത്വത്തെ അപമാനിച്ചതിന് ആറാട്ടണ്ണൻ സന്തോഷ് വർക്കിക്ക് എതിരെ ഭാഗ്യലക്ഷ്മിയും ഉഷ ഹസീനയും പരാതി നല്‍കി

Last Updated:

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം

News18
News18
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സിനിമ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണനെതിരെ കേസ്. നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരാണ് ഇയാള്‍ക്കെതിരെ പരാതി നൽകിയത്. സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും നടി ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു .
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. മുൻപും സോഷ്യൽ മീഡിയയിലൂടെ സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്തതിന് ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മമ്മൂട്ടി നായകനായെത്തിയ ചിത്രം ബസൂക്കയിൽ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്. സിനിമാ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. തീയേറ്ററുകളിൽ സ്ഥിര സാന്നിധ്യമായ സന്തോഷ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി ട്രോളുകൾക്ക് പാത്രമായി മാറാറുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീത്വത്തെ അപമാനിച്ചതിന് ആറാട്ടണ്ണൻ സന്തോഷ് വർക്കിക്ക് എതിരെ ഭാഗ്യലക്ഷ്മിയും ഉഷ ഹസീനയും പരാതി നല്‍കി
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement