ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

Last Updated:

തലസ്ഥാനത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി

പി ടി കുഞ്ഞുമുഹമ്മദ്
പി ടി കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എംഎൽഎയും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കന്‍റോൺമെന്‍റ് പോലീസ് കേസെടുത്തത്. ഡിസംബർ‌ 20ന് തിരുവനന്തപുരം ഏഴാം നമ്പർ അഡീഷണൽ സെഷൻസ് കോടതി കേസിൽ കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് ചെയ്താലുടൻ ജാമ്യം നൽകണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തുടർന്ന് പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. തലസ്ഥാനത്ത് നടന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
Summary: Former MLA and film director PT Kunju Muhammed was arrested and subsequently released on bail by the police in connection with a sexual assault case. The Cantonment Police registered the case against Kunju Muhammed following a complaint filed by a female film professional. On December 20, the Thiruvananthapuram Seventh Additional Sessions Court had granted anticipatory bail to the filmmaker in this case.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു
Next Article
advertisement
ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു
ലൈംഗികാതിക്രമ പരാതി; സിനിമാ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു
  • മുൻ എംഎൽഎയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെ ലൈംഗികാതിക്രമ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.

  • ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിനിടെ ഹോട്ടലിൽ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

  • അറസ്റ്റിന് പിന്നാലെ കോടതി ഉത്തരവുപ്രകാരം കുഞ്ഞുമുഹമ്മദിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്.

View All
advertisement