advertisement

Wife Swapping | 5000 ഗ്രൂപ്പ് അംഗങ്ങൾ, വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാത്തവരും 20 വർഷം കഴിഞ്ഞവരും അംഗങ്ങൾ; പങ്കാളിയെ കൈമാറുന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Last Updated:

കോട്ടയം സ്വദേശിനിയെ ഒൻപത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്ത് ലൈംഗിക പീഡനത്തിന് (Sexual Abuse) ഇരയാകുന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.  വിവിധ സോഷ്യൽ  പ്ലാറ്റ്ഫോം വഴിയാണ്  ലൈംഗിക കച്ചവടം നടന്നത് എന്ന് കറുകച്ചാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.  ഏഴു ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് പങ്കാളികളെ കൈമാറിയിരുന്നത് (Wife Swapping). ഈ ഗ്രൂപ്പുകളിൽ ആയി 5000 അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും പോലീസ് (Kerala Police) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ കല്യാണം കഴിഞ്ഞ് 20 വർഷം ആയവരും ഉള്ളതായി പൊലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. കല്യാണം കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപ് തന്നെ പങ്കാളികളെ കൈമാറ്റം ചെയ്യാൻ താല്പര്യം കാണിച്ച് ഗ്രൂപ്പുകളിൽ എത്തിയവരും പങ്കാളികളെ കൈമാറിയവരും ഉണ്ടെന്ന് പൊലീസ് പറയുന്നു.
സംസ്ഥാനവ്യാപകമായ അന്വേഷണത്തിലാണ് പൊലീസ് നേതൃത്വം നൽകുന്നത്. നിലവിൽ കൊല്ലം ആലപ്പുഴ എറണാകുളം കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് കേസിൽ അറസ്റ്റിലായത്. കോട്ടയം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കറുകച്ചാൽ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.  കോട്ടയം സ്വദേശിനിയെ ഒൻപത് പേരാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് കണ്ടെത്തി. ഇതിൽ ആറു പേരും പോലീസിന്റെ പിടിയിലായി.  പിടിയിൽ ആകാനുള്ള മൂന്നുപേരിൽ ഒരാൾ സൗദിയിലേക്ക് കടന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ കൊല്ലം സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നതായി കറുകച്ചാൽ പോലീസ് വ്യക്തമാക്കി.
advertisement
പങ്കാളികളെ കൈമാറാത്തവരും കോട്ടയം സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ആകെയുള്ള ഒമ്പത് പ്രതികളിൽ അഞ്ചുപേർ മാത്രമാണ് പങ്കാളികളുമായി എത്തിയത്. ബാക്കിയുള്ള നാലുപേർ പങ്കാളികൾ ഇല്ലാതെ എത്തുകയായിരുന്നു. പങ്കാളികൾ ഇല്ലാതെ എത്തുന്നവരെ സ്റ്റഡ് എന്നാണ് അറിയപ്പെടുന്നത് എന്നും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇവർ 14,000 രൂപ നൽകണമെന്നതാണ്  ഉണ്ടായിരിക്കുന്ന ധാരണ. ഇത്തരത്തിൽ നിരവധി യുവാക്കളടക്കം ഗ്രൂപ്പിൽ അംഗങ്ങൾ ആയിരുന്നു എന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ കൂടുതൽ പരാതികൾ ഉയർന്നു വരുമോ എന്ന പ്രതീക്ഷയിലാണ് പോലീസ്. പങ്കാളികൾ അല്ലാത്തവർക്ക് പണം വാങ്ങി ഭാര്യമാരെ കൈമാറ്റം ചെയ്ത സംഭവം പെൺവാണിഭത്തിന് പരിധിയിൽ വരുമെന്ന് പോലീസ് വ്യക്തമാക്കി. അത്തരം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. കൂടുതൽ ഇരകൾ പരാതി നൽകിയാൽ മാത്രമേ ബലാത്സംഗം അടക്കം ശക്തമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാകുവെന്ന് പോലീസ് പറയുന്നു.
advertisement
ഗ്രൂപ്പുകളിൽ കണ്ട നമ്പറുകൾ കേന്ദ്രീകരിച്ച് പോലീസ് പരാതിക്കാരെ തപ്പിയെടുക്കാൻ ഉള്ള ശ്രമത്തിലാണ്. പലരും കുടുംബമായി കഴിയുന്നതിനാൽ തന്നെ പരാതി നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. കുട്ടികൾ അടക്കമുള്ളവരുമായി വിവിധ വീടുകൾ കേന്ദ്രീകരിച്ചാണ് ലൈംഗിക വ്യാപാരം നടന്നിരുന്നത് എന്ന് പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ആർക്കും സംശയം ജനിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല എന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം വ്യാപകമായ ഒരു ശൃംഖലാ പ്രവർത്തിച്ചുവന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. ഏതെങ്കിലും പ്രമുഖർ ഗ്രൂപ്പിൽ അംഗമാണോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽ പരാതികൾ ലഭിച്ചാൽ അറസ്റ്റ് അടക്കമുള്ള നടപടികൾ വഴി കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പോലീസ് നീക്കം.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Wife Swapping | 5000 ഗ്രൂപ്പ് അംഗങ്ങൾ, വിവാഹം കഴിഞ്ഞ് ഒരു വർഷം ആകാത്തവരും 20 വർഷം കഴിഞ്ഞവരും അംഗങ്ങൾ; പങ്കാളിയെ കൈമാറുന്ന കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement