ലോക്കപ്പ് പൂട്ടാൻ മറന്നു; പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുന്നതിന് കോടതിയിൽ ഹാജരാക്കുന്നതിനായി പ്രതിയെ ലോക്കപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു
പൊലീസുകാർ ലോക്കപ്പ് പൂട്ടാൻ മറന്നതോടെ പോക്സോ കേസ് പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എറണാകുളം ആലുവ പൊലീസ് സ്റ്റേഷനിലാണ് സംഭവം. 15 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അങ്കമാലി സ്വദേശി ഐസക്ക് ബെന്നി (22) എന്നയാളാണ് കസ്റ്റഡിയിലിരിക്കെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പിൽ നിന്നും രക്ഷപെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറസ്റ്റിലായ ഇയാൾ അന്നേദിവസം രാത്രി 12 മണിയോടുകൂടിയാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോകുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുന്നതിനായി കോടതിയിൽ ഹാജരാക്കുന്നതിനാണ് ലോക്കപ്പിൽ സൂക്ഷിച്ചത്.
പൂട്ടാൻ മറന്ന ലോക്കപ്പിന് അകത്തുനിന്ന് കയ്യിട്ട് തുറന്നാണ് പ്രതി ചാടിപ്പോയത്. ലോക്കപ്പ് തുറന്ന് പ്രതി സ്റ്റേഷന്റെ രണ്ടാം നിലയിലേക്ക് പോവുകയും അവിടെ നിന്നും രക്ഷപെടുകയുമായിരുന്നു. പ്രതിയെ പിന്നീട് അങ്കമാലിക്ക് സമീപം മുക്കന്നൂരിൽ നിന്ന് പൊലീസ് പിടികൂടി.
Location :
Ernakulam,Kerala
First Published :
Dec 21, 2024 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലോക്കപ്പ് പൂട്ടാൻ മറന്നു; പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി










