advertisement

സോളാർ പീഡന കേസ്: മുൻ മന്ത്രി എ പി അനിൽ കുമാറിനും സിബിഐയുടെ ക്ലീൻചിറ്റ്

Last Updated:

2012 കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, അനിൽ കുമാർ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ മുൻ മന്ത്രി എ പി അനിൽ കുമാറിനെതിരായ പരാതി വ്യാജമെന്ന് സിബിഐ. 2012 കൊച്ചിയിലെ ഒരു ഹോട്ടലിൽ ട്രാവൽ മാർട്ട് നടക്കുമ്പോൾ ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, അനിൽ കുമാർ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. അനിൽ കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറി നസറുള്ള ഡൽഹി കേരള ഹൗസിൽ വച്ച് ഏഴ് ലക്ഷം വാങ്ങിയെന്ന ആരോപണവും വ്യാജമെന്ന് സിബിഐ കണ്ടെത്തി. ഈ കാര്യങ്ങള്‍ വ്യക്തമാക്കി സിബിഐ തിരുവനന്തപുരം കോടതിയിൽ റിപ്പോർട്ട് നൽകി.
Also Read- പഞ്ചായത്ത് സെക്രട്ടറിയെ 10,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടി
വൻ വിവാദമായ സോളാർ ലൈംഗിക പീഡന കേസിൽ ഇത് മൂന്നാമത്തെ നേതാവിനാണ് സിബിഐ ക്ലീൻ ചിറ്റ് നല്‍കുന്നത്. നേരത്തെ ഹൈബി ഈഡൻ എംപിക്കും അടൂർ പ്രകാശ് എംപിക്കുമെതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തിൽ വെച്ച് മന്ത്രിയായിരിക്കെ പ്രകാശ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിമാന ടിക്കറ്റ് അയച്ച് ബെംഗളൂരുവിലേക്ക് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങൾക്ക് യാതൊരു തെളിവും പരാതിക്കാരിക്ക് ഹാജരാക്കാനായില്ലെന്നാണ് സിബിഐ വിലയിരുത്തൽ.
advertisement
സോളാർ തട്ടിപ്പിന് പിന്നാലെയാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് ഇടതുമുന്നണി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സോളാർ പീഡന കേസ്: മുൻ മന്ത്രി എ പി അനിൽ കുമാറിനും സിബിഐയുടെ ക്ലീൻചിറ്റ്
Next Article
advertisement
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ
  • മുംബൈ-സോലാപുർ വന്ദേഭാരത് എക്സ്പ്രസിൽ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ

  • സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ആർപിഎഫ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്

  • പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ സംഭവത്തിൽ അന്വേഷണം തുടരുന്നു

View All
advertisement