advertisement

വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ

Last Updated:

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്

News18
News18
മുംബൈ: മുംബൈ-സോലാപുർ വന്ദേ ഭാരത് എക്‌സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട സംഭവത്തിൽ മഹാരാഷ്ട്ര നാസിക് സ്വദേശിയായ ജഗൻ അർജുൻ ഭാലെയെ സെൻട്രൽ റെയിൽവേ ആർപിഎഫ് പിടികൂടി. കഴിഞ്ഞ ഡിസംബർ 27-നായിരുന്നു ട്രെയിൻ യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ ഈ സംഭവം നടന്നത്.
ട്രെയിനിലെ സി-16 കോച്ചിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. ശുചിമുറിയിൽ പാമ്പിനെ കണ്ട ജീവനക്കാർ ഉടൻ തന്നെ അത് പൂട്ടുകയും റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. ട്രെയിൻ സോലാപുറിൽ എത്തിയതോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റി. തുടർന്ന് ആർപിഎഫ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജഗൻ അർജുൻ ഭാലെയാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. കല്യാണിലെ റെയിൽവേ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എന്തിനാണ് ഇയാൾ പാമ്പിനെ ട്രെയിനിൽ തുറന്നുവിട്ടത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement