advertisement

ആലപ്പുഴയിൽ 14-കാരിക്ക് ക്രൂര പീഡനം; അച്ഛനും അടുത്ത ബന്ധുക്കളും അറസ്റ്റിൽ

Last Updated:

പിതാവ്, പിതാവിന്റെ സഹോദരിയുടെ ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് പിടിയിലായത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ആലപ്പുഴ: പുന്നപ്രയിൽ പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. പിതാവ്, പിതാവിന്റെ സഹോദരിയുടെ ഭർത്താവ്, സഹോദരിയുടെ മകൻ എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റൊരു ബന്ധുവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടി തന്റെ സുഹൃത്തായ ഒരു ബന്ധുവിനോട് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് പീഡനവിവരങ്ങൾ പുറത്തറിയുന്നത്. മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയതിനെത്തുടർന്ന് കുട്ടി പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. നേരത്തെ ബന്ധുക്കളുടെ ഉപദ്രവം കാരണം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്ന കുട്ടിയെ, പിന്നീട് പിതാവ് ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷമാണ് വിവിധ ഇടങ്ങളിൽ വെച്ച് പ്രതികൾ കുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചത്. നാല് പ്രതികളുള്ള കേസിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ നാലാമത്തെ പ്രതിക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആലപ്പുഴയിൽ 14-കാരിക്ക് ക്രൂര പീഡനം; അച്ഛനും അടുത്ത ബന്ധുക്കളും അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement