advertisement

പോക്കുവരവ് നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങിയ മുൻ റവന്യൂ ജീവനക്കാരന് ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും

Last Updated:

2013-ലായിരുന്നു കേസിനാസ്പദമായ സംഭവം

News18
News18
ആലപ്പുഴ: സ്ഥലത്തിന്റെ പോക്കുവരവ് നടത്തുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ ആലപ്പുഴ വെൺമണി വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്റിന് കോട്ടയം വിജിലൻസ് കോടതി കഠിനതടവ് വിധിച്ചു. കൊട്ടാരക്കര സ്വദേശിയായ എ.കെ. സക്കീർ ഹുസൈനെയാണ് വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷ് ഏഴ് വർഷം കഠിനതടവിനും 35,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
2013-ലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനംതിട്ട കൈപ്പുഴ സ്വദേശി വെൺമണി വില്ലേജ് പരിധിയിൽ വാങ്ങിയ 27.5 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സക്കീർ ഹുസൈൻ 1,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരിന്നു. തുടർന്ന് പരാതിക്കാരനിൽ നിന്ന് തുക കൈപ്പറ്റുന്നതിനിടെ ആലപ്പുഴ വിജിലൻസ് സംഘം ഇയാളെ പിടികൂടി. ആലപ്പുഴ വിജിലൻസ് മുൻ ഡിവൈ.എസ്.പി അശോക് കുമാർ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് കോടതിയിൽ ഹാജരായി. പ്രതിക്കെതിരെ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചിട്ടുള്ളതെങ്കിലും ഇവ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്കുവരവ് നടത്താൻ 1000 രൂപ കൈക്കൂലി വാങ്ങിയ മുൻ റവന്യൂ ജീവനക്കാരന് ഏഴ് വർഷം കഠിനതടവും 35000 രൂപ പിഴയും
Next Article
advertisement
Love Horoscope January 28 |പങ്കാളിയോട് ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ് ; ഭാവിയിൽ സന്തോഷം കാണാനാകും : ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിയോട് ക്ഷമ കാണിക്കേണ്ടത് പ്രധാനമാണ് ; ഭാവിയിൽ സന്തോഷം കാണാനാകും : ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും വൈകാരിക വ്യക്തതയും പ്രണയത്തിൽ പ്രധാനമാണ്

  • ചിങ്ങം, കർക്കിടകം രാശിക്കാർക്ക് ശക്തമായ ബന്ധം, സന്തോഷം കാണാം

  • കുംഭം രാശിക്കാർക്ക് വൈകാരിക അസ്ഥിരത അനുഭവപ്പെടും

View All
advertisement