advertisement

നാലര വയസ്സുകാരി മകൾ നിർണായക സാക്ഷി;ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം

Last Updated:

2023 ഏപ്രിൽ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
മഞ്ചേരി: സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവം നാലര വയസ്സുകാരിയായ മകൾ നേരിട്ട് കണ്ട കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് മഞ്ചേരി കോടതി. മഞ്ചേരി പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി സനൽകുമാറാണ് ശിക്ഷ വിധിച്ചത്.
പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ 33കാരനാണ് കേസിലെ പ്രതി. 2023 ഏപ്രിൽ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏലംകുളത്ത് ഇവർ താമസിച്ചിരുന്ന വീട്ടിലെ ബെഡ്റൂമിൽ വച്ചാണ് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന നാലര വയസ്സുകാരിയായ മകൾ കോടതിയിൽ മൊഴി നൽകിയതും കേസിൽ നിർണായകമായി.
കൊലപാതക കുറ്റം തെളിഞ്ഞതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ മരണശേഷം കൈവശപ്പെടുത്തിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
advertisement
കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
നാലര വയസ്സുകാരി മകൾ നിർണായക സാക്ഷി;ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement