ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി
മലപ്പുറം: വളാഞ്ചേരിയില്‍ പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. രണ്ടു കുട്ടികളുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ജയരാജനാണ് അറസ്റ്റിലായത്. ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി.
വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് അധ്യാപകന്‍ അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കുട്ടികള്‍ ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പിന്നീട് ഈ പരാതി പ്രധാന അധ്യാപികയും പിടിഎ കമ്മിറ്റിയും പൊലീസിനും ചൈല്‍ഡ്‌ലൈനും കൈമാറുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജനെ അറസ്റ്റ് ചെയ്യുകയായിരിന്നു.
advertisement
രണ്ട് കുട്ടികളാണ് സമാനപരാതികളുമായി രംഗത്തെത്തിയത്. പീഡനത്തിനിരയായ കുട്ടികളുടെ പരാതി മാനേജ്‌മെന്റും അധ്യാപകരും മറച്ച് വെച്ചുവെന്നും അക്ഷേപമുണ്ട്. മലയാള അധ്യാപകനായ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കഴിഞ്ഞ മാസത്തില്‍ പല ദിവസങ്ങളില്‍ പല തവണകളിലായി കുട്ടികള്‍ക്ക് മേല്‍ ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Location :
Malappuram,Malappuram,Kerala
First Published :
June 17, 2023 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസിനിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി പരാതി; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ