advertisement

സ്ത്രീധനമായി നിർമിച്ചുനൽകിയ വീട് വിൽക്കാൻ വിസമ്മതിച്ചു; നാലുമാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദനം

Last Updated:

യുവതിയെയും പിതാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

പരിക്കേറ്റ സലീമും മകളും
പരിക്കേറ്റ സലീമും മകളും
കൊച്ചി:  ആലുവയിൽ 4 മാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദ്ദനം. സ്ത്രീധന തുകകൊണ്ട് വെച്ച വീട് വിൽക്കുന്നത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. ആലുവ ആലങ്ങാട് സ്വദേശിനി നെഹ്‌ലതിനാണ് ഭർത്താവ് ജൗഹറിൽ നിന്ന് മർദനമേറ്റത്. നാലുമാസം ഗർഭിണിയായ ഇവരെ ഭർത്താവ് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മർദ്ദനം തടയാനെത്തിയ നെഹ്‌ലത്തിന്റെ പിതാവിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദനം തടയാൻ ശ്രമിച്ച നെഹ്ലത്തിന്റെ  പിതാവ് സലീമിനെയും ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു.  പണം ആവശ്യപ്പെട്ട് ജൗഹർ മകളെ ഉപദ്രവിച്ചിരുന്നു എന്നാണ് ഇവരുടെ കുടുംബം പറയുന്നത്. നെഹ്‌ലത്ത് ഇക്കാര്യം വീട്ടിൽ ആദ്യം അറിയിച്ചിരുന്നില്ല . കഴിഞ്ഞ ആഴ്ച ആണ് പിതാവിനോട് വിവരങ്ങൾ പറഞ്ഞത്. വീട് വിൽക്കാൻ എഗ്രിമെന്റ് ആയതറിഞ്ഞ് എത്തിയപ്പോൾ ആണ് ഇരുവരെയും ജൗഹർ മർദിച്ചത്.
വിവാഹസമയത്ത്  ജൗഹറിന് രണ്ട് ലക്ഷം രൂപയുടെ സ്വർണ്ണം നെഹ്ലയുടെ കുടുംബം നൽകി. 8 ലക്ഷം രൂപ കൊടുത്തു സ്ഥലവും വാങ്ങി നൽകി. ഇവിടെയായിരുന്നു നെഹ്ലത്തും ജൗഹറും താമസിക്കുന്നത്. നേരത്തെ വിദേശത്തായിരുന്ന ജൗഹർ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എടയാറിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് അതും ഉപേക്ഷിച്ചു. സ്ത്രീധനമായി നൽകിയ തുക ധൂർത്തടിച്ചിരുന്നതായി പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. നെഹ്‌ലത്തിന്റെയും പിതാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. ജൗഹറിനായുള്ള അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
advertisement
ഇരട്ടകളായ കൈക്കുഞ്ഞുങ്ങള്‍ ഉൾപ്പെടെ നാല് മക്കൾക്കൊപ്പം ഭാര്യയെ വീട്ടിൽ നിന്നും പുറത്താക്കി; ഭർത്താവ് അറസ്റ്റിൽ
മലപ്പുറം വണ്ടൂർ നടുവത്ത് രാത്രി മദ്യപിച്ചെത്തി ഭാര്യയെയും 21 ദിവസം പ്രായമുള്ള കുഞ്ഞുങ്ങൾ അടക്കം 4 കുട്ടികളെയും വീട്ടിൽ നിന്നിറക്കി വിട്ട സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പൻ ഷമീറിനെ വണ്ടൂർ പൊലീസ് ആണ് പിടികൂടിയത്. ജൂൺ 19 ന് രാത്രി ആയിരുന്നു സംഭവം. കടുത്ത മദ്യപാനി ആയ കല്ലിടുമ്പൻ ഷമീർ ഭാര്യയെ മർദ്ദിക്കുക പതിവാണ് എന്നാണ് ആരോപണം. രണ്ട് ഇരട്ടക്കുട്ടികൾ അടക്കം 4 മക്കൾ ആണ് ഇവർക്ക്.
advertisement
നാലു മക്കളിൽ മുത്ത കുട്ടിക്ക് 4 വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും സംഭവം നടക്കുമ്പോൾ ഇരട്ടക്കുട്ടികൾക്ക് 21 ദിവസം മാത്രവും ആയിരുന്നു പ്രായം. രാത്രി 10 മണിയോടെ വീട്ടിലെത്തിയ ഷമീർ, ഭാര്യയുടെ 50 വയസുള്ള അമ്മയെയും റോഡിലേക്ക് ഇറക്കി വിട്ടു. കുട്ടികളെയും ഉപദ്രവിച്ചു എന്നാണ് മൊഴി. ഒറ്റപ്പെട്ട് ഭയന്ന് വിറച്ച ഇവർക്ക് ആശ്രയം ആയത് ആശ പ്രവർത്തകരായിരുന്നു.
വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടതിനെ പിന്നാലെ ആദ്യം ആശ പ്രവർത്തകരെ ആയിരുന്നു ഇവർ വിളിച്ചത്. ആശ പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം കെ.പി ഭാസ്കരൻ സ്ഥലത്തെത്തി പൊലീസിനെ അറിയിച്ചു. പൊലീസ് ഇടപെട്ട് കുടുംബത്തെ മലപ്പുറത്തെ ആശ്രയ കേന്ദ്രമായ " സ്നേഹിത" യിലേക്ക് മാറ്റുകയായിരുന്നു..ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂർ പൊലീസ് ഷമീറിനെതിരെ കേസെടുത്തത്.
advertisement
സംഭവം നടന്ന അന്ന് രാത്രി വീട് പൂട്ടി മുങ്ങിയ ഷമീർ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ എത്തിയിരുന്നു. ഇതറിഞ്ഞെത്തിയ വണ്ടൂർ പൊലീസ് ഷമീറിനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു. ഇതിന് മുൻപും പലവട്ടം ഷമീർ കുടുംബത്തെ ഉപദ്രച്ചിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ത്രീധനമായി നിർമിച്ചുനൽകിയ വീട് വിൽക്കാൻ വിസമ്മതിച്ചു; നാലുമാസം ഗർഭിണിയായ യുവതിക്ക് ഭർത്താവിന്റെ മർദനം
Next Article
advertisement
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
'വീടിനുള്ളിൽ കഴിയുക'‌ ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം
  • ഇറാനിലെ ഇന്ത്യൻ പൗരന്മാർ അടുത്ത 48 മണിക്കൂർ വീടിനുള്ളിൽ തുടരാനും ജാഗ്രത പാലിക്കണമെന്നും എംബസി നിർദേശിച്ചു

  • വൈദ്യുതി നിലയങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ മുകൾനിലകൾ ഒഴിവാക്കണമെന്ന് നിർദേശം

  • പശ്ചിമേഷ്യയിൽ നിന്ന് 6.49 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെന്നും സുരക്ഷയ്ക്ക് കേന്ദ്രം നടപടി സ്വീകരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു

View All
advertisement