ഹൈദരാബാദ്: ശ്രീകാളഹസ്തിയിൽ മലയാളി തീർത്ഥാടകർ ഉൾപ്പെടെയെുള്ളവരുടെ ആഭരണങ്ങളും ബാഗുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്ന മോഷണ സംഘം പിടിയിലായി. അഞ്ചു സ്ത്രീകളടങ്ങുന്ന സംഘമാണ് പിടിയിലായത്. കേരളത്തിൽ നിന്നുള്ള തീർത്ഥാടകരുടെ ബാഗുകളും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ക്ഷേത്രത്തിൽ വെച്ച് മോഷണം പോയിരുന്നു. തുടര്‍ന്ന് മലയാളി സംഘം പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കവർച്ചാ സംഘം വലയിലായത്. ഇവരിൽ നിന്ന് മോഷ്ടിക്കപ്പെട്ട മുതലുകളും കണ്ടെടുത്തു. ആർക്കും ഒരു സംശയവും തോന്നാത്തവിധം ഭക്തരുടെ വേഷത്തിലാണ് ഇവർ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നത്. ഭക്തജനങ്ങൾക്കുള്ള വരിയിൽ ഇടംപിടിച്ചശേഷം തിരക്കിനിടയിൽ ഭക്തരുടെ ആഭരണങ്ങളും ബാഗുകളും പണവും കവരുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.