Theft | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്
മലപ്പുറം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണ്ണവും 50, 000 രൂപയും മോഷ്ടിച്ചു(Theft). വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്.
വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാവ് താഴത്തെ നിലയിലെ മുഴുവന്‍ വാതിലുകളും തകര്‍ത്താണ് മോഷണം നടത്തിയത്. വിഷുവിന് കണികാണാനായി ഉരുളിയില്‍ സൂക്ഷിച്ച സ്വര്‍ണ മോതിരവും കവര്‍ന്നിട്ടുണ്ട്. കിടപ്പ് മുറികളിലെ അലമാറകളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.
തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഡ് സ്‌ക്വാഡിലെ ചാര്‍ലി എന്ന നായ മണം പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലൂടെ നടന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടിന് സമീപത്ത് നിന്നു. ഇതിലൂടെയാണ് മോഷ്ടാവ് കവര്‍ച്ചക്കെത്തിയതെന്നാണ് സൂചന.
advertisement
Also Read-Cannabis Seized |എറണാകുളത്ത് ടാങ്കർ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 250 കിലോ കഞ്ചാവ് പിടികൂടി
Arrest | അംഗത്വവിതരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന് പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ആലപ്പുഴ: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ പേരില്‍ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍(Arrest). കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ്(Congress) പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കോണ്‍ഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാന്‍ ശ്രമിച്ചത്.
advertisement
വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.
Location :
First Published :
April 17, 2022 7:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft | പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു


