Palakkad Sreenivasan Murder| മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കൈകളിൽ വാളുകൾ; തുരുതുരാ വെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Palakkad Sreenivasan Murder| മൂന്ന് സ്‌കൂട്ടറുകളിൽ ആറു പേർ; കൈകളിൽ വാളുകൾ; തുരുതുരാ വെട്ടി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
മേലാമുറിയില്‍ 'എസ് കെ എസ്. ഓട്ടോസ്' എന്ന പേരില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് സ്‌കൂട്ടറുകളില്‍ എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ ആക്രമിച്ചത്. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി.
മേലാമുറിയില്‍ 'എസ് കെ എസ്. ഓട്ടോസ്' എന്ന പേരില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍. ഉച്ചയ്ക്ക് ഒരുമണിയോടെ മൂന്ന് സ്‌കൂട്ടറുകളില്‍ എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ ആക്രമിച്ചത്. ആക്രമണത്തിന് ഇവരെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. എല്ലാവരുടെയും കൈകളില്‍ വാളുകളുണ്ടായിരുന്നു. കടയില്‍ കയറിയ സംഘം ഒന്നും പറയാതെ ശ്രീനിവാസനെ തുരുതുരാ വെട്ടിപരിക്കേല്‍പ്പിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അക്രമികള്‍ ആദ്യം കാലിലാണ് വെട്ടിയത്. പിന്നാലെ വയറിലും മറ്റുഭാഗങ്ങളിലും തുരുതുരാ വെട്ടി. ആക്രമണത്തിന് ശേഷം സംഘം സ്‌കൂട്ടറുകളില്‍ തന്നെ രക്ഷപ്പെട്ടതായും നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാല്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ശ്രീനിവാസന്‍ മേലാമുറിയില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തിവരികയാണ്. നേരത്തെ മാവേലിക്കരയിലും ബാലുശ്ശേരിയിലും ആര്‍എസ്എസിന്റെ പ്രചാരകനായിരുന്നു.
അതേസമയം, കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. എലപ്പുള്ളിയിലെ കൊലപാതകത്തിന് പിന്നാലെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയതായും സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.