Gold Seized | നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏഴു യാത്രക്കാരില്‍ നിന്നായി 6.2 കിലോ സ്വര്‍ണം പിടിച്ചെടുത്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പരിശോധനയില്‍ കണ്ടെത്തിയത്
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏഴു യാത്രക്കാരില്‍ നിന്നായി 6.2കിലോ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പരിശോധനയില്‍ കണ്ടെത്തിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യയില്‍ എത്തിയ രതീഷില്‍ 1100 ഗ്രാം, ദുബായില്‍ നിന്ന് ഫൈ്‌ല ദുബായില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അഷറഫില്‍ നിന്ന് 579 ഗ്രാം, ദുബായില്‍ നിന്ന് സ്‌പൈസ് ജെറ്റിലെത്തിയ പെരിന്തല്‍മണ്ണ സ്വദേശി അന്‍സില്‍, മൂവാറ്റുപുഴ സ്വദേശി അസ്ഹര്‍ എന്നിവരില്‍ നിന്ന് 1600ഗ്രാം.
സൗദിയ ഫ്‌ലൈറ്റില്‍ ജിദ്ദയില്‍ നിന്നെത്തിയ സൈനുല്‍ ആബിദ്, നൗഫല്‍, അബ്ദുല്ല എന്നിവരില്‍ നിന്ന് മൂന്നു കിലോഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്. നെടുമ്പാശേരിയില്‍ എയര്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ തുടര്‍ അന്വേഷണം നടന്നുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
advertisement
Say No to Bribe | കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ 25,000 രൂപ കൈക്കൂലി; പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സ് പിടിയില്‍
പത്തനംതിട്ട: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കൈക്കൂലി(Bribe) വാങ്ങിയ തിരുവല്ല കടപ്ര പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് വിജിലന്‍സ്(Vigilance) പിടിയില്‍(Arrest). തകഴി സ്വദേശിയായ പിസി പ്രദീപ് കുമാറിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. വളഞ്ഞവട്ടം സ്വദേശിനിയാണ് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ പരാതിയുമായി സമീപിച്ചത്.
advertisement
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പ്രദീപ് കുമാറിനെ സമീപിച്ചപ്പോള്‍ 40,000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 25,000 രൂപയായി കുറച്ചു. ഇതില്‍ ആദ്യപടിയായി പതിനായിരം രൂപ പരാതിക്കാരി കൈമാറിയിരുന്നു. എന്നാല്‍ ബാക്കി തുകയ്ക്കായി പ്രദീപ് പരാതിക്കാരിയെ നിരന്തരം ബന്ധപ്പെട്ടു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ചത്.
ഓഫീസിന് പുറത്തുവെച്ച് പണം നല്‍കിയാല്‍ മതിയെന്ന് പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം നല്‍കാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിയ്‌ക്കൊപ്പം വിജിലന്‍സ് ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു.
advertisement
പൊടിയാടിയില്‍ വെച്ച വാഹനത്തില്‍ കയറിയ പ്രദീപ്കുമാറിന് പുളികീഴ് പാലത്തിന് സമീപം വെച്ച് കൈക്കൂലിയായി ചോദിച്ച പണം കൈമാറി. എല്ലാത്തിനും സാക്ഷിയായി വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വാഹനത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് സംഘം പ്രദീപ്കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Location :
First Published :
February 14, 2022 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Seized | നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏഴു യാത്രക്കാരില്‍ നിന്നായി 6.2 കിലോ സ്വര്‍ണം പിടിച്ചെടുത്തു