Gold Smuggling Case | സ്വർണക്കടത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക്

Last Updated:

എൻ.ഐ.എ സംഘത്തിന്റെ യു.എ.ഇ യാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ പ്രതിഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി യു.എ.ഇയിലേക്ക് പോകും. ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. നടപടികളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം യുഎഇയുമായി ധാരണയുണ്ടാക്കിയെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
യുഎഇ കോൺസുലേറ്റിന്റെ വിലാസത്തിൽ സ്വർണം അയച്ചത് ഫൈസൽ ഫരീദാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഫൈസൽ ഫരീദിനെ ദുബായി പൊലീസ് കസ്റ്റഡിയിലെടുത്തി. ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് നേരത്തെ റദ്ദാക്കിയിരുന്നു.
സ്വർണക്കടത്തു കേസിൽ ഇതുവരെ 12 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തുണ്ടായിരുന്ന അറ്റാഷെയുടെ മൊഴിയെടുക്കുന്നതിനു നേരത്തെ യുഎഇയോട് അനുമതി തേടിയിട്ടുണ്ട്.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ എൻഐഎ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യും. പ്രതികൾ ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. ഇവരുടെ കള്ളപ്പണ ഇടപാടുകളാണ് ഇ‍ഡി അന്വേഷിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്തിൽ ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം യു.എ.ഇയിലേക്ക്
Next Article
advertisement
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
Horoscope January 13 | തെറ്റിദ്ധാരണകൾ ഒഴിവാക്കുക; ആശയവിനിമയം മെച്ചപ്പെടും: ഇന്നത്തെ രാശിഫലം
  • ആശയവിനിമയവും വ്യക്തിത്വവും മെച്ചപ്പെടാൻ അവസരമുണ്ടാകുമെന്ന് പറയുന്നു

  • വെല്ലുവിളികൾ നേരിടുന്ന രാശിക്കാർക്ക് ക്ഷമയും ആത്മപരിശോധനയും

  • പോസിറ്റീവ് ചിന്തയും ശരിയായ മനോഭാവവും മികച്ച അനുഭവങ്ങൾ നൽകും

View All
advertisement